Follow KVARTHA on Google news Follow Us!
ad

ഗോവ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മത്സരിച്ച് ബി ജെ പിയും തൃണമൂലും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Goa,News,Assembly Election,BJP,National,Politics,
പനാജി: (www.kvartha.com 30.01.2022) ഗോവ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മത്സരിച്ച് ബി ജെ പിയും തൃണമൂലും. വീട്ടമ്മമാര്‍ക്ക് മാസം 5000 രൂപവീതം നല്‍കുന്ന ഗൃഹലക്ഷ്മി കാര്‍ഡ്, യുവാക്കള്‍ക്ക് 20 ലക്ഷം രൂപ നാലുശതമാനം നിരക്കില്‍ വായ്പ നല്‍കുന്ന യുവശക്തി കാര്‍ഡ്, വീടില്ലാത്തവര്‍ക്ക് അരലക്ഷം വീടു നിര്‍മിച്ചുനല്‍കാന്‍ 'എന്റെ വീട് ' പദ്ധതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്.

TMC releases alliance manifesto, Goa, News, Assembly Election, BJP, National, Politics

മഹാരാഷ്ട്രാ വാദി ഗോമന്തക് പാര്‍ടിയുമായി നേരത്തേ സഖ്യം പ്രഖ്യാപിച്ച ടി എം സി, ശനിയാഴ്ച വൈകിട്ടോടെയാണ് 10 വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പ്രകാശനം ചെയ്തത്. ഗോവന്‍ നഗര കാഴ്ചകളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീമന്‍ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്റെറുകളും ഇടംപിടിച്ചുകഴിഞ്ഞു.

Keywords: TMC releases alliance manifesto, Goa, News, Assembly Election, BJP, National, Politics.

Post a Comment