പുതുവത്സര ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി മോഹൻലാൽ; പുത്തൻ മേകോവറിൽ 'ബറോസിന്റെ' ഫസ്റ്റ് ലുക് പോസ്റ്റെർ പുറത്ത്; വേഷപ്പകർച ഏറ്റെടുത്ത് ആരാധകർ
Jan 1, 2022, 11:18 IST
കൊച്ചി: (www.kvartha.com 01.01.2022) പുതുവത്സര ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി മോഹൻലാൽ. വർഷങ്ങളായി അഭിനേതാവായി പ്രേക്ഷക മനസ് കീഴടക്കിയ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസിന്റെ' ഫസ്റ്റ് ലുക് പോസ്റ്ററാണ് ജനുവരി ഒന്നിന് 12 മണിക്ക് സാമൂഹ്യ മാധ്യമങ്ങളുടെ തന്റെ ഔദ്യോഗിക പേജിലൂടെ താരം പുറത്തുവിട്ടത്.
പുത്തൻ മേകോവറിലാണ് ഫസ്റ്റ് ലുകില്‍ പ്രത്യക്ഷപ്പെട്ടത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ വേഷപ്പകർച വൈറലായി മാറിയിരിക്കുകയാണ്. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുകിന്‍റെ ചിത്രം പകര്‍ത്തിയത്.
ആദ്യ ത്രീ ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്നത് ബറോസ് എന്ന ഭൂതത്തെയാണ്. പൃഥ്വിരാജ് സുകുമാരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നങ്കിലും തിരക്കുകൾ കാരണം പിന്നീട് അദ്ദേഹം പിന്മാറിയെന്നാണ് റിപോർട്.
ഇൻഡ്യൻ, വിദേശ സിനിമകളിലെ അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. മുതിർന്ന എഴുത്തുകാരൻ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിക്കുന്നത്.

Keywords: News, Top-Headlines, Kochi, Mohanlal, Trending, Cinema, Film, Released, Fans, New Year, Social Media, Prithvi Raj, Actor, Malayalam, Burrows, The first look of 'Burrows' has been released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.