യു കെയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോൺ കാണുന്നതിനും സംസാരിക്കുന്നതിനും കര്‍ശന വിലക്കുണ്ട്. ടച് സ്‌ക്രീനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് നിയമങ്ങള്‍ യു കെയില്‍ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. 2003-ല്‍ കാറുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചെങ്കിലും ഹാന്‍ഡ്സ് ഫ്രീ ഉപയോഗം അനുവദിച്ചു.
നിലവില്‍, ഡ്രൈവര്‍മാര്‍ക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ ഹാന്‍ഡ്സ് ഫ്രീ ഉപകരണത്തില്‍ നിന്ന് പോലും മെസേജ് അയയ്ക്കാനോ വിളിക്കാനോ അനുവാദമില്ല. ഈ വര്‍ഷം, പ്ലേലിസ്റ്റുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതിനും ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിനും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ കളിക്കുന്നതിനും നിയന്ത്രണങ്ങള്‍ വിപുലീകരിക്കും. ട്രാഫിക് സിഗ്നലിലാണെങ്കിലും നിങ്ങളെ ഡ്രൈവിംഗ് ആയി കണക്കും. ചില സാഹചര്യങ്ങളിലൊഴികെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഡ്രൈവിംഗ് സമയത്ത് സാറ്റലൈറ്റ് നാവിഗേഷന്‍ ഉപകരണങ്ങള്‍ അനുവദനീയമാണ്, അവ സുരക്ഷിതമായി പിടിപ്പിച്ചിട്ടുണ്ടെങ്കിൽ. യുകെയിലെ വാഹനമോടിക്കുന്നവര്‍ തങ്ങളുടെ വാഹനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലല്ലെന്ന് പൊലീസ് വിലയിരുത്തിയാല്‍ അവരെ പ്രോസിക്യൂട് ചെയ്യാം.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഏറ്റവും വിചിത്രമായ കാര്യങ്ങളിലൊന്നാണ് അശ്ലീല വീഡിയോ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപോർട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബറില്‍, യു എസിലെ ഫിലാഡല്‍ഫിയയില്‍ ഒരു സ്ത്രീ ആദ്യത്തെ 'ടെസ്ല കുഞ്ഞിന്' ജന്മം നല്‍കിയിരുന്നു. ഓടോമാറ്റിക്കായി വാഹനം ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍സീറ്റില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. ഗൃഹനാഥനായ കീറ്റിംഗ് അവരുടെ മൂന്ന് വയസുള്ള മകനെ സ്‌കൂളില്‍ വിടാന്‍ തയ്യാറെടുക്കുകയായിരുന്നു, അപ്പോഴാണ് ഭാര്യ യിറാനിന് പ്രസവ വേദനയുണ്ടായത്. കീറ്റിംഗ് അവളെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പോകാന്‍ തുടങ്ങി. കാര്‍ ഓടോപൈലറ്റ് മോഡിലായിരുന്നു. പിന്‍സീറ്റിലിരുന്ന മകനെ നിരീക്ഷിക്കാനും കഠിനമായ പ്രസവവേദന അനുഭവിക്കുന്ന ഭാര്യയെ ശ്രദ്ധിക്കാനും കീറ്റിംഗിനെ ഇത് സഹായിച്ചു.
Keywords: Tesla driver watches videos while being stuck in traffic, International, London, News, Top-Headlines, Car, Traffic, Video, Mobile Phone, Driver, Hospital, U S, Wife, Tesla company, Vehicles, Rules.