Follow KVARTHA on Google news Follow Us!
ad

യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീ; 1,000 വീടുകള്‍ കത്തിനശിച്ചു; തീ അണയ്ക്കാനുള്ള തീവ്രശ്രമത്തില്‍ അധികൃതര്‍, മേഖലയില്‍ അടിയന്തരാവസ്ഥ

Tens of thousands flee as Colorado fires burn hundreds of homes#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടന്‍: (www.kvartha.com 01.01.2022) യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ ശക്തമായ കാട്ടുതീ. 1,000 വീടുകള്‍ കത്തിനശിച്ചു. ഏതാണ്ട് 6,000 ഏകറിലെ വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. ഡെന്‍വറിന് വടക്ക് ബൗള്‍ഡര്‍ കൗന്‍ഡിയിലാണ് കാട്ടുതീ വന്‍ദുരിതം വിതച്ചത്. മരണങ്ങളൊന്നും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. 

ലൂയിസ്വിലെ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് 30,000ത്തോളം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. 25,000 പേര്‍ മേഖലയില്‍നിന്ന് രക്ഷപ്പെട്ടു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

News, World, International, America, Washington, Fire, Massive Fire, Tens of thousands flee as Colorado fires burn hundreds of homes


ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. പല മേഖലകളിലും വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കൊളറാഡോ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത വരള്‍ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മഴയോ മഞ്ഞോ ഇതുവരെ ഉണ്ടായിട്ടില്ല.

കണ്ണ് ചിമ്മി തുറക്കുന്നതിനു മുന്‍പാണ് ഓരോ പ്രദേശവും കത്തിയമരുന്നതെന്ന് കൊളറാഡോ ഗവര്‍ണര്‍ ജാരെദ് പോളിസ് പറഞ്ഞു. മേഖലയില്‍ വ്യോമനീരക്ഷണം നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഗവര്‍റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഇതിനിടെ ആളുകള്‍ ജീവനും കൊണ്ടു പരക്കം പായുന്നതിന്റെ വീഡിയോകളും പുറത്തുവന്നു.

Keywords: News, World, International, America, Washington, Fire, Massive Fire, Tens of thousands flee as Colorado fires burn hundreds of homes

Post a Comment