യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ബഹുജന്‍ സമാജ് വാദി പാര്‍ടി നേതാവ്; 24 വര്‍ഷമായി പാര്‍ടിക്കായി പ്രവര്‍ത്തിക്കുന്ന തന്നെ കളിയാക്കിയെന്നും ആരോപണം
Jan 14, 2022, 18:54 IST
ലക് നൗ: (www.kvartha.com 14.01.2022) ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ബഹുജന്‍ സമാജ് വാദി പാര്‍ടി നേതാവ്. സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ടി നേതാക്കള്‍ തന്നെ കളിയാക്കിയെന്നും റാണ പറയുന്നു. റാണ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് റാണ പറയുന്നത്:
കഴിഞ്ഞ 24 വര്‍ഷമായി താന്‍ ബി എസ് പിക്കായി പ്രവര്‍ത്തിക്കുന്നു. 2022ലെ യു പി തെരഞ്ഞെടുപ്പില്‍ ചര്‍താവാല്‍ മണ്ഡലത്തില്‍നിന്ന് സീറ്റ് നല്‍കാമെന്ന് 2018ല്‍ ഔദ്യോഗികമായി വാക്ക് നല്‍കിയിരുന്നു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാര്‍ടി നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ലെന്നും റാണ പറഞ്ഞു. 'തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 50 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞു. ഞാന്‍ 4.5ലക്ഷം രൂപ കൈമാറി' എന്ന് റാണ പറഞ്ഞതായി ദേശീയ മാധ്യമം എ എന്‍ ഐ റിപോര്‍ട് ചെയ്തു.
വ്യാഴാഴ്ച ബി എസ് പി നേതാവ് മായാവതി രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാര്‍താവാലില്‍ സല്‍മാന്‍ സയ്ദ് മത്സരിക്കുമെന്നും ഗാഗോ നിയമസഭ മണ്ഡലത്തില്‍ നിന്ന് നോമാന്‍ മസൂദ് മത്സരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
ഇതിനുപിന്നാലെയാണ് പൊട്ടിക്കരഞ്ഞ് ബി എസ് പി നേതാവ് രംഗത്തെത്തിയത്. ഏഴുഘട്ടങ്ങളായാണ് യു പി നിയമസഭ തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 10ന് നടക്കും. മാര്‍ച് ഏഴിന് ഏഴാംഘട്ടവും നടക്കും. മാര്‍ച് 10നാണ് വോടെണ്ണല്‍.

Keywords: 'Tamasha bana diya': BSP worker cries inconsolably on being denied ticket | Watch, News, Politics, Assembly Election, Video, National.#WATCH उत्तर प्रदेश: BSP कार्यकर्ता अरशद राणा यह दावा करते हुए फूट-फूट कर रोने लगे कि आगामी चुनावों के लिए पार्टी की तरफ़ से उन्हें टिकट देने का वादा किया गया था। लेकिन उन्हें अंतिम समय में टिकट से वंचित कर दिया गया। (13.01) pic.twitter.com/HXYBsNG359
— ANI_HindiNews (@AHindinews) January 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.