കൊച്ചി: (www.kvartha.com 19.01.2022) നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ കാര്യം അദ്ദേഹംതന്നെയാണ് അറിയിച്ചത്. ചെറിയ പനിയല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
'ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായിരിക്കുന്നു. നിലവില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. ഈയവസരത്തില്‍ സാമൂഹിക അകലം പാലിക്കാനും ആള്‍കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുക'-സുരേഷ് ഗോപി ഫേസ്ബുകില്‍ കുറിച്ചു.