Follow KVARTHA on Google news Follow Us!
ad

സൈകിള്‍ വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Student dies as bicycle hits electric pole at Kilimanoor#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.01.2022) കിളിമാനൂരില്‍ ബ്രേക് നഷ്ടപ്പെട്ട സൈകിള്‍ വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മലയ്ക്കല്‍ കണ്ണങ്കര വീട്ടില്‍ രാജു-ബീനാകുമാരി ദമ്പതിമാരുടെ മകന്‍ ശബരി രാജ് (17) ആണ് മരിച്ചത്.

News, Kerala, State, Thiruvananthapuram, Accident, Accidental Death, Injured, Treatment, Hospital, Student dies as bicycle hits electric pole at Kilimanoor


ഇക്കഴിഞ്ഞ എട്ടിനാണ് സംഭവമുണ്ടായത്. ശബരിരാജ് സഞ്ചരിച്ചിരുന്ന സൈകിളിന്റെ ബ്രേക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശബരി രാജ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

ഇളമാട് ഐ ടി ഐ വിദ്യാര്‍ഥി ആയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം ആയൂര്‍ തേവന്നൂരിലെ കുടുംബ വീട്ടില്‍ സംസ്‌കരിച്ചു. ഗോവിന്ദ് രാജ് ഏക സഹോദരനാണ്.

Keywords: News, Kerala, State, Thiruvananthapuram, Accident, Accidental Death, Injured, Treatment, Hospital, Student dies as bicycle hits electric pole at Kilimanoor

Post a Comment