തിരുവനന്തപുരം: (www.kvartha.com 19.01.2022) ആറ് ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ബുധനാഴ്ചത്തെ വില 36080 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 4510 രൂപയായി.
കഴിഞ്ഞ ആറ് ദിവസമായി പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് സ്വര്‍ണവില. ജനുവരി 13 നാണ് ഇതിനു മുന്‍പ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വര്‍ണവില 13ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ചൊവ്വാഴ്ചവരെ വിലയില്‍ മാറ്റമുണ്ടായില്ല.
വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.