Follow KVARTHA on Google news Follow Us!
ad

'മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് ക്ഷണിക്കുകയും ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ചെയ്തു'; അമേരികന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരെ പീഡന പരാതിയുമായി യുവതി; ആവശ്യപ്പെട്ടിരിക്കുന്നത് 20 മില്യന്‍ നഷ്ടപരിഹാരം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, America,News,Singer,Molestation,Complaint,Compensation,Woman,World,
ലോസ് ആഞ്ജലസ്: (www.kvartha.com 29.01.2022) അമേരികന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയും മോഡെലുമാണ് പരാതിക്കാരി. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് ക്ഷണിക്കുകയും ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 20 മില്യന്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

Singer Chris Brown Sued For Drugging, Molesting Woman On Yacht, America, News, Singer, Molestation, Complaint, Compensation, Woman, World

പീഡനത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം ഡിസംബറില്‍ മിയാമിയിലെ വസതിയില്‍ എത്തിയതായിരുന്നു. സുഹൃത്ത് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ക്രിസ് ബ്രൗണ്‍ ഫോണ്‍ വാങ്ങി യുവതിയെ പരിചയപ്പെട്ടു. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നല്‍കി. ഇതേക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഡിഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അവിടെ വച്ച് തനിക്ക് കുടിക്കാന്‍ ഒരു പാനീയം നല്‍കി. അല്‍പസമയത്തിന് ശേഷം ബോധരഹിതയായി. അതിനുശേഷമാണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.

Keywords: Singer Chris Brown Sued For Drugging, Molesting Woman On Yacht, America, News, Singer, Molestation, Complaint, Compensation, Woman, World.

Post a Comment