കണ്ണൂര്‍: (www.kvartha.com 14.01.2022) മാടായിപ്പാറയില്‍ വീണ്ടും സില്‍വെര്‍
ലൈന്‍ കല്ലുകള്‍ വ്യാപകമായി പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി. റോഡരികില്‍ പിഴുതുമാറ്റിയ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത് വച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ചെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാടായിപ്പാറയില്‍ നേരത്തെയും സര്‍വേക്കല്ല് പിഴുതുമാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വെര്‍
ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍ കല്ല് പിഴുതുമാറ്റിയ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.