Follow KVARTHA on Google news Follow Us!
ad

മഞ്ചേരി സി എച് എം ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവിഭാഗത്തില്‍പെട്ടവര്‍ക്കും പരിക്ക്; ആശുപത്രിയില്‍ ചികിത്സ തേടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Malappuram,News,Complaint,Teachers,SFI,attack,Injured,Treatment,Kerala,
മലപ്പുറം: (www.kvartha.com 13.01.2022) മഞ്ചേരി പൂക്കൊളത്തൂര്‍ സി എച് എം ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തില്‍ ആറ് അധ്യാപകര്‍ക്കും മൂന്ന് എസ് എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റു. എസ് എഫ് ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SFI Workers  and Teachers clash at CHM Higher Secondary School, Malappuram, News, Complaint, Teachers, SFI, Attack, Injured, Treatment, Kerala

പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുക്കാന്‍ മുന്‍കയ്യെടുത്ത പ്രവര്‍ത്തകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം അറിയിക്കാന്‍ എത്തിയതായിരുന്നു എസ് എഫ് ഐ നേതാക്കള്‍. ഇതിനിടെയാണു സംഘര്‍ഷമുണ്ടായത്. സ്‌കൂളിലെ ഓഫിസില്‍ അതിക്രമിച്ചു കടന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നാണ് അധ്യാപകരുടെ പരാതി. എന്നാല്‍, ഓഫിസിനുള്ളില്‍ പ്രവര്‍ത്തകരെ അധ്യാപകര്‍ വളഞ്ഞിട്ടു തല്ലിയെന്നാണ് എസ്എഫ്ഐ നേതാക്കളുടെ ആരോപണം.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Keywords: SFI Workers  and Teachers clash at CHM Higher Secondary School, Malappuram, News, Complaint, Teachers, SFI, Attack, Injured, Treatment, Kerala.

Post a Comment