Follow KVARTHA on Google news Follow Us!
ad

നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന ഇടപെടലുമായി ഹൈകോടതി; 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Actress,Dileep,Cine Actor,High Court of Kerala,Trending,Cinema,Kerala,
കൊച്ചി: (www.kvartha.com 17.01.2022) നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന ഇടപെടലുമായി ഹൈകോടതി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസെക്യൂഷന് ഹൈകോടതി അനുമതി നല്‍കി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസെക്യൂഷന്‍ നല്‍കിയ അപീലിലാണ് ഹൈകോടതിയുടെ നിര്‍ണായക ഇടപെടല്‍.

Setback for Dileep in actress attack case, HC with vital verdict, nod to cross examine witnesses again, Kochi, News, Actress, Dileep, Cine Actor, High Court of Kerala, Trending, Cinema, Kerala

രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസെക്യൂഷന്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ പ്രോസെക്യൂഷന്റെ ഈ ആവശ്യങ്ങള്‍ വിചാരണക്കോടതി തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസല്‍ പകര്‍പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഈ രണ്ട് ആവശ്യവും ഹൈകോടതി അംഗീകരിച്ചു.

പ്രോസെക്യൂഷന്‍ ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതിയുടെ അനുമതി . അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈകോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

കേസില്‍ മറ്റൊരു സുപ്രധാന ഇടപെടലും ഹൈകോടതി നടത്തി. കേസില്‍ എത്രയും പെട്ടെന്ന് പുതിയ പ്രോസെക്യൂടറെ നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസെക്യൂഷന് ഹൈകോടതി നിര്‍ദേശം നല്‍കി. ഈ കേസിലെ രണ്ട് പ്രോസെക്യൂടര്‍മാര്‍ സമീപകാലത്ത് രാജി സമര്‍പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 10 ദിവസത്തിനകം പുതിയ പ്രോസെക്യൂടറെ നിയമിക്കാനുള്ള നിര്‍ദേശം.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുളള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോവുകയാണ്. മുഖ്യപ്രതി പള്‍സര്‍ സുനി 2018ല്‍ ജയിലില്‍വച്ച് എഴുതിയ കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സുനി സമ്മതിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന വി ഐ പിയെ കണ്ടെത്താനായി ശബ്ദ സാംപിളുകള്‍ പരിശോധിക്കും. ഈ മാസം 20നകം തുടരന്വേഷണ റിപോര്‍ട് വിചാരണക്കോടതിയില്‍ നല്‍കേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കും.

Keywords: Setback for Dileep in actress attack case, HC with vital verdict, nod to cross examine witnesses again, Kochi, News, Actress, Dileep, Cine Actor, High Court of Kerala, Trending, Cinema, Kerala.

Post a Comment