Follow KVARTHA on Google news Follow Us!
ad

എസ്ബിഐ പ്രൊബേഷനറി ഓഫീസർ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

SBI PO Mains 2021 result declared; Steps to check #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 27.01.2022) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ പ്രൊബേഷനറി ഓഫീസർ 2021 (എസ്ബിഐ പിഒ) ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi(dot)co(dot)in ൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ റോൾ നമ്പർ ഇതിൽ കാണാം. ചുരുക്കപ്പട്ടികയിൽ ഉൾപെട്ടവർ മൂന്നാം ഘട്ടമായ അഭിമുഖത്തിനായി യോഗ്യരാണ്.

 
SBI PO Mains 2021 result declared; Steps to check, National, Newdelhi, News, Top-Headlines, Education, Result, SBI, Website, Career.

ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

1. sbi(dot)co(dot)in സന്ദർശിക്കുക
2. 'മെയിൻ പരീക്ഷാ ഫലം' പരാമർശിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
3. pdf സ്ക്രീനിൽ ദൃശ്യമാകും
4. ഫയൽ ഡൗൺലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഇത് സുരക്ഷിതമായി സൂക്ഷിക്കുക.

2021 നവംബർ 20, 21, 27 തീയതികളിലാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. 2022 ജനുവരി രണ്ടിനായിരുന്നു മെയിൻ പരീക്ഷ. മൊത്തം 2056 പ്രൊബേഷനറി ഓഫീസർ തസ്തികകളാണുള്ളത്. അഭിമുഖം ഫെബ്രുവരി പകുതിയോടെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: SBI PO Mains 2021 result declared; Steps to check, National, Newdelhi, News, Top-Headlines, Education, Result, SBI, Website, Career.

< !- START disable copy paste -->

Post a Comment