Follow KVARTHA on Google news Follow Us!
ad

'ഉമ്മ ഇന്നലെ മുതൽ അടുക്കളയിലാണ്'; ഭക്ഷണം കഴിച്ച് നേരെ വീട്ടിലേക്ക് പോകാൻ അതിഥികളോട് ആവശ്യപ്പെട്ട് സഊദി ബാലൻ; ലോകത്തിന്റെ മനസ് പിടിച്ചുകുലുക്കി വീഡിയോ വൈറലാവുന്നു

Saudi boy asks guests to 'go straight home' after eating #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 19.01.2022) ഉമ്മ ഇന്നലെ മുതൽ അടുക്കളയിലാണെന്ന് പറഞ്ഞ് അതിഥികളോട് ഭക്ഷണം കഴിച്ച് നേരെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്ന സഊദി ബാലന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ വീഡിയോയും വൈറലാവുകയായിരുന്നു. ഈ വിഡീയയോയിലൂടെ സ്ത്രീയുടെ മഹത്വവും മാതാവിനോട് മക്കൾ കാണിക്കുന്ന സ്നേഹവും അനാവരണം ചെയ്യുന്നുണ്ടെന്ന കമന്റുകളോടെ വൈകാരികമായാണ് പലരും പ്രതികരിക്കുന്നത്.
                   
Gulf, Riyadh, News, Top-Headlines, Saudi Arabia, Boy, Video, Viral, Food, Mother, Guests, Father, Saudi boy asks guests to 'go straight home' after eating.

ബഹർ എന്ന ഈ കുട്ടിയുടെ പിതാവ് ഗാസി അൽ തിയാബ് തന്റെ ട്വിറ്റർ അകൗണ്ടിൽ പങ്കിട്ട വീഡിയോയാണ് വൈറലായത്. അതിഥികളായെത്തിയവർക്ക് ബഹറും സഹോദരന്മാരും പാത്രങ്ങൾ ഭക്ഷണ ടേബിളിൽ വയ്ക്കാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം. മാതാവിനെ സഹായിച്ചതിന് പിതാവ് അവരെ അഭിനന്ദിച്ചു.

അതിനിടെ ബഹർ പിതാവിനോട് ചോദിക്കുന്നു: ആരാണ് ഞങ്ങളുടെ അതിഥി?, പിതാവ് ഉത്തരം പറയുന്നതിന് മുമ്പ്, അവരിൽ ഒരാൾ പറഞ്ഞു: 'ഞാനാണ് അതിഥി'. ഉടനെ കുട്ടി, അതിഥി ആരാണെങ്കിലും ഭക്ഷണം കഴിച്ച് നേരെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. എന്താ കാരണം എന്ന് പിതാവ് ചോദിച്ചപ്പോൾ ബഹർ മറുപടി പറഞ്ഞു: 'കാരണം ഉമ്മ ഇന്നലെ മുതൽ അടുക്കളയിലാണ്'. അപ്പോൾ അവിടെയുളളവരെല്ലാം പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

പക്ഷേ ഇതൊരു പൊട്ടിച്ചിരിയിൽ ഒതുക്കേണ്ട കാര്യമല്ലെന്നാണ് പലരും പ്രതികരിക്കുന്നത്. ഭാഷ, ദേശ, വേഷങ്ങൾക്കപ്പുറം ഇതിന്റെ അർഥതലങ്ങൾ വളരെ വലുതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

Keywords: Gulf, Riyadh, News, Top-Headlines, Saudi Arabia, Boy, Video, Viral, Food, Mother, Guests, Father, Saudi boy asks guests to 'go straight home' after eating.

< !- START disable copy paste -->

Post a Comment