Follow KVARTHA on Google news Follow Us!
ad

'ഇനി ചെറിയ കളികള്‍ ഇല്ല, വലിയ കളികള്‍ മാത്രം..'; വൈകിയാണെങ്കിലും താനൊരു ഇന്‍സ്റ്റാഗ്രാം അകൗണ്ട് തുടങ്ങിയെന്നും എല്ലാവരും ഫോളോ ചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ്

Santhosh Pandit start Instagram account#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 28.01.2022) സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരെ തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാര്‍ത്തകളും പലപ്പോഴും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ താനൊരു ഇന്‍സ്റ്റാഗ്രാമില്‍ അകൗണ്ട് തുടങ്ങിയ വിവരം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് പണ്ഡിറ്റ്. വൈകിയാണെങ്കിലും താനൊരു ഇന്‍സ്റ്റാഗ്രാം അകൗണ്ട് തുടങ്ങിയെന്നും എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു. ഫേസ്ബുകിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 

News, Kerala, State, Social Media, Entertainment, Cine Actor, Instagram, Facebook, Facebook Post, Santhosh Pandit start Instagram account


'കൂട്ടുകാരെ... അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ', - സന്തോഷ് കുറിച്ചു. 

2011 ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. സൂപെര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയാണ് പണ്ഡിറ്റ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. അഭിനേതാവ് കൂടിയായ താരം മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസില്‍ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Social Media, Entertainment, Cine Actor, Instagram, Facebook, Facebook Post, Santhosh Pandit start Instagram account

Post a Comment