Follow KVARTHA on Google news Follow Us!
ad

ഇതാണ് മധുരപ്രതികാരം; ബൊലേറോ വാഹനം വാങ്ങാൻ ചെന്ന കർഷകനെ സെയിൽസ്മാൻ പരിഹസിച്ച് ഇറക്കി വിട്ടു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Salesman Mocks Farmer Over Buying Car, Here's What The Farmer Did Next, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 24.01.2022) ബൊലേറോ പികപ് ട്രക് വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ണാടകയിലെ കര്‍ഷകനെ സെയില്‍സ്മാന്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകന്‍ വെല്ലുവിളിച്ച് മടങ്ങിയ ശേഷം ഒരു മണിക്കൂറിനുള്ളില്‍ പണവുമായി തിരികെയെത്തി. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് കണ്ട് വില്‍പനക്കാരന്‍ ക്ഷമാപണവും നടത്തി.
                         
News, Karnataka, Top-Headlines, Bangalore, Farmers, Sales, Car, Cinema, Mahindra, Salesman Mocks Farmer Over Buying Car, Here's What The Farmer Did Next.

വെള്ളിയാഴ്ച കര്‍ണാടകയിലെ തുംകൂരിലെ മഹീന്ദ്ര ഷോറൂമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്റെറില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ആനന്ദ് മഹീന്ദ്രയ്ക്ക് ഫ്‌ലാഗ് ചെയ്യുകയും ചെയ്തു.

കെമ്പഗൗഡ എന്ന കര്‍ഷകന്‍ ബൊലേറോ പികപ് വാങ്ങാന്‍ ചെന്നപ്പോള്‍ സെയില്‍സ്മാന്‍ മോശമായി പെരുമാറിയ ശേഷം ഇറങ്ങിപോകാന്‍ പറഞ്ഞതായാണ് ആരോപണം. വാഹനത്തിന് 10 ലക്ഷം രൂപ വിലയുണ്ടെന്നും നിങ്ങളുടെ പോകെറ്റില്‍ 10 രൂപ പോലും ഉണ്ടായിരിക്കില്ലെന്നും സെയില്‍സ്മാന്‍ പരിഹസിച്ചെന്ന് കെമ്പഗൗഡ പറഞ്ഞു. തന്റെ രൂപഭാവം കാരണം സെയില്‍സ്മാന്‍ പുറത്താക്കിയെന്നും കര്‍ഷകന്‍ ആരോപിച്ചു. ഇതോടെ ഒരു മണിക്കൂറിനുള്ളില്‍ പണം കൊണ്ടുവരുമെന്നും എസ് യു വി ഡെലിവറി ചെയ്യണമെന്നും കെമ്പഗൗഡ വെല്ലുവിളിച്ചു. എന്നാല്‍ പണവുമായി തിരിച്ചെത്തിയതോടെ സെയില്‍സ് എക്‌സിക്യൂടീവ് അന്തംവിട്ടു. വാഹനം ഡെലിവറി ചെയ്യാന്‍ കഴിഞ്ഞുമില്ല.

സെയില്‍സ് എക്‌സിക്യൂടീവ് മാപ്പ് പറയണമെന്ന് പ്രകോപിതനായ കെമ്പഗൗഡയും സുഹൃത്തുക്കളും ആവശ്യപ്പെടുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. അവസാനം പൊലീസ് ഇടപെട്ടു. സെയില്‍സ് എക്‌സിക്യൂടീവ് ക്ഷമാപണം നടത്തി. അതിന് ശേഷം, എനിക്ക് നിങ്ങളുടെ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞ കര്‍ഷകനായ കെമ്പഗൗഡ 10 ലക്ഷം രൂപയുമായി നടന്നു.


Keywords: News, Karnataka, Top-Headlines, Bangalore, Farmers, Sales, Car, Cinema, Mahindra, Salesman Mocks Farmer Over Buying Car, Here's What The Farmer Did Next.
< !- START disable copy paste -->

Post a Comment