ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂനിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ല്‍ തൃശൂരില്‍ ദേശാഭിമാനി യൂനിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി.
ദേശാഭിമാനി ഡെപ്യൂടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി, അപര്‍ണ ശശി. മരുമക്കള്‍: എ എം ജിഗീഷ്, രാജേഷ് ജെ വര്‍മ. പരേതയായ ആര്യ അന്തര്‍ജനമാണ് മാതാവ്.
എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇ എം എസിന്റെ ഇളയ മകനായ എസ് ശശി ദേശാഭിമാനിയുടെ മാനേജ്‌മെന്റ് നേതൃതലത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇ എം എസിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്ന ശശി എക്കാലവും സി പി ഐ എമിനൊപ്പം ഉറച്ചുനിന്ന് പൂര്‍ണ പ്രതിബദ്ധതയോടെ പാര്‍ടി ഏല്പിച്ച ചുമതലകള്‍ നിറവേറ്റി.
ആത്മാര്‍ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റി അങ്ങേയറ്റത്തെ കാര്യക്ഷമതയോടെയാണ് പാര്‍ടി ഉത്തരവാദിത്തങ്ങളും ദേശാഭിമാനിയുടെ ചുമതലകളും ശശി നിറവേറ്റിയത്. ഇ എം എസ് ഡെല്‍ഹി ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ശശിയും കുടുംബസമേതം ഒപ്പം വന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords: S Sasi, son of former Kerala CM EMS Namboodiripad, dies at 67, Thrissur, News, Dead, Obituary, Chief Minister, Pinarayi vijayan, Kerala.