ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) റിപബ്ലിക് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വര്‍ണാഭമായ തലപ്പാവും കുര്‍ത്തയും ഉപേക്ഷിച്ച് രണ്ടു സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വേഷത്തിലാണ് റിപബ്ലിക് ദിനാഘോഷത്തില്‍ മോദി പങ്കെടുക്കാനെത്തിയത്.
മണിപ്പൂര്‍ സ്‌റ്റൈല്‍ കുര്‍ത്തയും ഉത്തരാഖണ്ഡിലെ ഔദ്യോഗിക പുഷ്പമായ ബ്രഹ്മകമല്‍ ആലേഖനം ചെയ്ത തൊപ്പിയുമാണ് പ്രധാനമന്ത്രി ധരിച്ചത്. വെള്ളയിലും കറുപ്പും ചുവപ്പും നെയ്ത തുണി മണിപ്പൂരിലെ മെറ്റേയ് ഗോത്രത്തിന്റെ വസ്ത്രമാണ്. ലെയ്‌റം ഫൈ'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് മാസ്‌ക്.
സാധാരണ റിപബ്ലിക് ദിന പരേഡില്‍ അദ്ദേഹം തലപ്പാവാണ് ധരിക്കാറ്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ഉത്തരാഖണ്ഡിലെ തൊപ്പി ധരിച്ചത്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും ഇതേ തൊപ്പി ധരിച്ചിരുന്നു.
തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകജനതയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും മണിപ്പൂര്‍ മന്ത്രി ബിസ്വജിത് സിങും ട്വിറ്റെറില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
'ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു' എന്നായിരുന്നു പുഷ്‌കര്‍ സിങ് ട്വീറ്റ് ചെയ്തത്.
അതേസമയം, അടുത്തമാസം ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവയുള്‍പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ഈ വേഷം ധരിച്ചതില്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രധാനമന്ത്രിയുടെ തന്ത്രമാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദി റിപബ്ലിക് ദിനത്തില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ആരോപണം. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 14നും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച് മൂന്നിനുമാണ് വോടെടുപ്പ് നടക്കുന്നത്.
आज 73वें गणतंत्र दिवस के अवसर पर माननीय प्रधानमंत्री श्री @narendramodi जी ने ब्रह्मकमल से सुसज्जित देवभूमि उत्तराखण्ड की टोपी धारण कर हमारे राज्य की संस्कृति एवं परम्परा को गौरवान्वित किया है। #RepublicDay pic.twitter.com/9JDnZMHG7B
— Pushkar Singh Dhami (@pushkardhami) January 26, 2022
Keywords: News, National, India, New Delhi, Republic Day, Prime Minister, Narendra Modi, Dress, Republic Day 2022: PM Narendra Modi ditches turban, goes for Uttarakhand capMoment of great pride and honour for entire #Manipur on seeing Adarniya PM @NarendraModi Ji wearing a Manipuri stole 'Leirum Phee' on the glorious occasion of 73rd Republic Day of India, showcasing the exquisite tradition of the state. pic.twitter.com/DfltZ8TBsa
— Th.Biswajit Singh (@BiswajitThongam) January 26, 2022