Follow KVARTHA on Google news Follow Us!
ad

ഗോവയില്‍ ശിവസേനയുമായോ എന്‍ സി പിയുമായോ സഖ്യത്തിനില്ല; ഇരു പാര്‍ടികളുമായും സൗഹൃദം തുടരുമെന്നും പി ചിദംബരം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Goa,News,Assembly Election,Congress,Chidambaram,Criticism,Politics,National,
പനാജി: (www.kvartha.com 30.01.2022) ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ശിവസേനയുമായോ എന്‍ സി പിയുമായോ സഖ്യം രൂപീകരിക്കാന്‍ തന്റെ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ചിദംബരം ഇരു പാര്‍ടികളുമായും സൗഹൃദം തുടരുമെന്നും അറിയിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമോ എന്ന് ആലോചിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ കോണ്‍ഗ്രസ് നിരീക്ഷകനാണ് ചിദംബരം. അതേസമയം കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ തയാറാവാത്ത തൃണമൂല്‍ കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിച്ചു. സഖ്യം രൂപീകരിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'Remain friends' despite no tie-up with NCP-Shiv Sena in Goa: Chidambaram, Goa, News, Assembly Election, Congress, Chidambaram, Criticism, Politics, National

സ്ഥാനാര്‍ഥികളുമായി കൂടിയാലോചിച്ച ശേഷം തെരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അവരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ചിദംബരം വ്യക്തമാക്കി. 2017ല്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പി 13 സീറ്റുകള്‍ മാത്രമാണ് നേടിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രാദേശിക പാര്‍ടികളുമായും ചില സ്വതന്ത്രന്‍മാരുമായും സഖ്യമുണ്ടാക്കി ബി ജെ പി സര്‍കാര്‍ രൂപീകരിക്കുകയായിരുന്നു.

Keywords: 'Remain friends' despite no tie-up with NCP-Shiv Sena in Goa: Chidambaram, Goa, News, Assembly Election, Congress, Chidambaram, Criticism, Politics, National.

Post a Comment