'ബ്രാഹ്മിണ്‍ ബോയ്‌സ്', മിണ്ടാതിരിക്കുന്നതാണ് നല്ലത്; കോണ്‍ഗ്രസിനെ വിമര്‍ശിച്ച കോടിയേരിക്ക് ചുട്ട മറുപടി നല്‍കി രാഹുല്‍
Jan 18, 2022, 15:19 IST
കോഴിക്കോട്: (www.kvartha.com 18.01.2022) പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും ന്യൂനപക്ഷ സമുദായത്തില്‍ നിന്നല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി യൂത് കോണ്‍ഗ്രസ് സംസ്ഥാന ജെനെറല്‍ സെക്രെടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
കൂടാതെ, കേരളം, പശ്ചിമ ബെന്‍ഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പട്ടികയും ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ പിന്നോക്ക സമുദായാംഗങ്ങള്‍ മുഖ്യമന്ത്രിമാരായെങ്കില്‍, സി പി എം മുഖ്യമന്ത്രിമാരാക്കിയവരില്‍ ഒരാള്‍ പോലും അഹിന്ദുക്കളില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
അംബേദ്കര്‍ വെറുതെയല്ല ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് വിശേഷിപ്പിച്ചതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചരിത്രവും വര്‍ത്തമാനവുമൊക്കെ സി പി എമിന് ഭൂതമാണ്. കോടിയേരി മിണ്ടാണ്ടിരിക്കുന്നതാണ് നല്ലതെന്നും രാഹുല്‍ ഫേസ്ബുകില്‍ കുറിച്ചു.
സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് കോടിയേരി കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദ്യം ഉന്നയിച്ചിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
അല്‍പം ചരിത്രവും വര്‍ത്തമാനവും പറയാം.. കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍ 1) പട്ടം താണുപിള്ള 2) ആര്‍. ശങ്കര്‍ 3) സി. അച്യുതമേനോന്‍ 4) കെ കരുണാകരന്‍ 5) എ.കെ ആന്റണി 6) പി.കെ വാസുദേവന്‍ നായര്‍ 7) സി.എച്ച് മുഹമ്മദ് കോയ 8.) ഉമ്മന്‍ ചാണ്ടി കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാര്‍ 1) ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് 2) ഏറംപാല കൃഷ്ണന്‍ നായനാര്‍ 3) വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ 4) പിണറായി വിജയന്‍.... ങ്ങേ ! ഒറ്റ അഹിന്ദുക്കള്‍ പോലുമില്ലെ?
എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം...... വെസ്റ്റ് ബംഗാള്‍ 1) ജ്യോതി ബസു 2) ബുദ്ധദേബ് ഭട്ടാചാര്യ രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് ! തൃപുര 1) നൃപന്‍ ചക്രബര്‍ത്തി 2) മണിക്ക് സര്‍ക്കാര്‍ ശെടാ! യോഗ ക്ഷേമ സഭയില്‍ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് പറഞ്ഞത് .....
ബാലേട്ട ചരിത്രവും വര്‍ത്തമാനവുമൊക്കെ നിങ്ങള്‍ക്ക് ഭൂതമാണ്.... സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്..
കേരളം ഭരിച്ച കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍കാറുകളിലെ മുഖ്യമന്ത്രിമാരുടെയും സി പി എം ഭരിച്ച സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെയും പട്ടിക നിരത്തിയാണ് കോടിയേരിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കിയത്.
കൂടാതെ, കേരളം, പശ്ചിമ ബെന്‍ഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പട്ടികയും ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ പിന്നോക്ക സമുദായാംഗങ്ങള്‍ മുഖ്യമന്ത്രിമാരായെങ്കില്‍, സി പി എം മുഖ്യമന്ത്രിമാരാക്കിയവരില്‍ ഒരാള്‍ പോലും അഹിന്ദുക്കളില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
അംബേദ്കര്‍ വെറുതെയല്ല ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് വിശേഷിപ്പിച്ചതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചരിത്രവും വര്‍ത്തമാനവുമൊക്കെ സി പി എമിന് ഭൂതമാണ്. കോടിയേരി മിണ്ടാണ്ടിരിക്കുന്നതാണ് നല്ലതെന്നും രാഹുല്‍ ഫേസ്ബുകില്‍ കുറിച്ചു.
സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് കോടിയേരി കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദ്യം ഉന്നയിച്ചിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
അല്‍പം ചരിത്രവും വര്‍ത്തമാനവും പറയാം.. കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍ 1) പട്ടം താണുപിള്ള 2) ആര്‍. ശങ്കര്‍ 3) സി. അച്യുതമേനോന്‍ 4) കെ കരുണാകരന്‍ 5) എ.കെ ആന്റണി 6) പി.കെ വാസുദേവന്‍ നായര്‍ 7) സി.എച്ച് മുഹമ്മദ് കോയ 8.) ഉമ്മന്‍ ചാണ്ടി കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാര്‍ 1) ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് 2) ഏറംപാല കൃഷ്ണന്‍ നായനാര്‍ 3) വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ 4) പിണറായി വിജയന്‍.... ങ്ങേ ! ഒറ്റ അഹിന്ദുക്കള്‍ പോലുമില്ലെ?
എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം...... വെസ്റ്റ് ബംഗാള്‍ 1) ജ്യോതി ബസു 2) ബുദ്ധദേബ് ഭട്ടാചാര്യ രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് ! തൃപുര 1) നൃപന്‍ ചക്രബര്‍ത്തി 2) മണിക്ക് സര്‍ക്കാര്‍ ശെടാ! യോഗ ക്ഷേമ സഭയില്‍ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്ന് പറഞ്ഞത് .....
ബാലേട്ട ചരിത്രവും വര്‍ത്തമാനവുമൊക്കെ നിങ്ങള്‍ക്ക് ഭൂതമാണ്.... സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്..
Keywords: Rahul Mankootathil react to Kodiyeri Balakrishnan Comments, Kozhikode, News, Facebook Post, Criticism, Politics, CPM, Congress, Chief Minister, Kodiyeri Balakrishnan, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.