തിരുവനന്തപുരം: (www.kvartha.com 22.01.2022) സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ (കെ റെയില്‍) കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹ് മദിനെതിരെ സൈബര്‍ ആക്രമണം. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍' എന്നു തുടങ്ങുന്നതാണു കവിത.
ഇതിനെതിരെയാണ് സൈബര്‍ ആക്രമണം. ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹ് മദ് വികസന വിരുദ്ധനാണെന്നുമാണ് വിമര്‍ശനം. പിന്നാലെ 'സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത കൂടി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം റഫീഖ് അഹ് മദിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹ് മദിനെതിരെ സൈബര്‍ ആക്രമണം
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Thiruvananthapuram,News,Poem,Criticism,Controversy,Kerala,