ടികെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും പാർടി നേതാക്കൾ രാജിവെച്ചതായി റിപോർടുകൾ പുറത്തുവരുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തിയവരെ ഉൾക്കൊള്ളിക്കേണ്ടി വന്നപ്പോൾ പുറത്തായവരാണ് അസംതൃപ്തരായ നേതാക്കളിൽ ഭൂരിഭാഗവും. ആകെയുള്ള 60 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളുടെ പട്ടിക ഞായറാഴ്ച പുറത്തിറക്കി. ഇതിൽ കോൺഗ്രസിൽ നിന്നെത്തിയ 10 പേരും ഉൾപെടുന്നു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ പരമ്പരാഗത സീറ്റായ ഹീൻഗാങ്ങിൽ നിന്ന് മത്സരിക്കും. മറ്റൊരു പ്രധാന നേതാവ് ബിശ്വജിത് സിംഗ് തോങ്ജു സീറ്റിലും മുൻ ദേശീയ ഫുട്ബോൾ താരം സൊമതായ് സൈസ ഉഖ്രുളിൽ നിന്നും ജനവിധി തേടും. 2017ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബിജെപി ചെറുകക്ഷികളുടെയും സ്വതന്ത്ര എംഎൽഎമാരുടെയും സഹായത്തോടെയാണ് സർകാർ രൂപീകരിച്ചത്. ഇതിൽ 19 എംഎൽഎമാർക്ക് പാർടി ടികെറ്റ് നൽകുകയും മൂന്ന് പേരെ ഒഴിവാക്കുകയും ചെയ്തതായി ബിജെപി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Imphal, Manipur | Security tightened at BJP office after the party named candidates for Assembly elections 2022, leaving many disappointed pic.twitter.com/vWdAnHcDfc
— ANI (@ANI) January 30, 2022
മൂന്ന് വനിതകളെയും ഒരു മുസ്ലീം സ്ഥാനാർഥിയും മാത്രമാണ് ലിസ്റ്റിലുള്ളത്. ബിജെപിയിൽ ചേർന്ന മുൻ മണിപൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്തിനും ടികെറ്റ് ലഭിച്ചിട്ടുണ്ട്. മണിപൂരിൽ രണ്ട് ഘട്ടങ്ങളിലായി ഫെബ്രുവരി 27നും മാർച് മൂന്നിനും വോടെടുപ്പ് നടക്കും. മാർച് 10ന് ആണ് വോടെണ്ണൽ.
Keywords: News, National, Top-Headlines, Protest, Manipur, BJP, Election, Controversy, Chief Minister, Narendra Modi, Fire, Video, March, Protests, Resignations In Manipur After BJP Names Election Candidates.
< !- START disable copy paste -->