ലന്‍ഡന്‍: (www.kvartha.com 16.01.2022) വെറുതെ വരിനിന്നും ഒരാള്‍ക്ക് പണം സമ്പാദികാന്‍ സാധിക്കുമോ? എന്നാല്‍ പറ്റുമെന്ന് തെളിയിക്കുകയാണ് വെസ്റ്റ് ലന്‍ഡനിലെ ഫുള്‍ഹാം നിവാസിയായ 31 കാരനായ ഫ്രെഡി ബെകിറ്റ്. വരി നിന്ന് വയ്യാതായവര്‍ക്കും വരി നില്‍ക്കാന്‍ വയ്യാത്തവര്‍ക്കും വേണ്ടി നില്‍ക്കാന്‍ ഈ യുവാവ് റെഡിയാണ്.
എന്നാല്‍ കക്ഷി ചുമ്മാതങ്ങ് നില്‍ക്കില്ല, മണിക്കൂറിന് പണം വാങ്ങിയാണ് നില്‍പ്. ഒരു ദിവസം വരിനിന്നാല്‍ കിട്ടുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. 16,000 രൂപയാണ് എട്ടുമണിക്കൂര്‍ 'വരി നില്‍ക്കല്‍' ജോലി ചെയ്ത് പ്രതിദിനം ഫ്രെഡി വാരുന്നത്.
മ്യൂസിയങ്ങള്‍, സ്റ്റേഡിയങ്ങള്‍, തിയറ്ററുകള്‍, മാളുകള്‍, ഗാലറികള്‍, കടകള്‍, മദ്യവില്‍പനശാലകള്‍ തുടങ്ങി ആവശ്യക്കാരുള്ള പലയിടത്തും വരി നില്‍ക്കും. വരിനിന്നാല്‍ അഭിമാന പ്രശ്‌നമുള്ള സമ്പന്നരും ഏറെ നേരം നില്‍ക്കാന്‍ ആരോഗ്യമില്ലാത്ത വയോധികരുമാണ് ഫ്രെഡിയുടെ കസ്റ്റമേഴ്‌സ്.
ദിവസത്തിന്റെ ഏറിയ പങ്കും ക്യൂ നിന്ന് കളയാനില്ലാത്തവരും ഫ്രെഡിയെ പോലുള്ള പ്രഫഷനല്‍ വരിനില്‍ക്കല്‍ തൊഴിലാളികളെ ആശ്രയിക്കുന്നു. തങ്ങള്‍ക്കാവശ്യമുള്ളത് ലഭിക്കാന്‍ കൊടും തണുപ്പും കത്തുന്ന വെയിലും വകവയ്ക്കാതെ കാത്തുനില്‍ക്കുന്നതിനേക്കാള്‍ ഭേദം കാശ് കൊടുത്ത് സേവനം തേടുന്നതാണെന്ന് ഇവര്‍ പറയുന്നു.
ക്യൂ നില്‍ക്കാന്‍ ആളുകളില്‍നിന്ന് മണിക്കൂറിന് 20 പൗന്‍ഡാണ് (2,034 ഇന്‍ഡ്യന്‍ രൂപ) ഫ്രെഡി പ്രതിഫലം കൈപ്പറ്റുന്നത്. എട്ടുമണിക്കൂറിന് 160 പൗന്‍ഡ് അഥവാ 16,276 ഇന്‍ഡ്യന്‍ രൂപ ലഭിക്കും.
'തിരക്കുള്ള യുവകുടുംബങ്ങള്‍ മുതല്‍ പ്രായമായ പെന്‍ഷന്‍കാര്‍ വരെ തന്റെ ക്ലയന്റുകളിലുണ്ട്. ചിലപ്പോള്‍ മഞ്ഞുകാലത്ത് കൊടുംതണുപ്പിലും ഞാന്‍ കാത്തിരിക്കാറുണ്ട്. എന്നാല്‍, വലിയ പരിപാടികളും എക്‌സിബിഷനുകളും നടക്കുന്ന വേനല്‍ക്കാലമാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയം' - അദ്ദേഹം 'ദി സണി'ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Ithu pole beverage il pakaram queue ninnu kuppi medichu kodukkunna etrayo per nammude naattilum undallo
ReplyDeletePost a Comment