Follow KVARTHA on Google news Follow Us!
ad

പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു

Prof M Y Yohannan Passed Away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 02.01.2022) ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും പ്രമുഖ സുവിശേഷകനുമായ പ്രഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു. 84 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രഫ. എം വൈ യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂനിവേഴ്‌സിറ്റി റാങ്കോടെ ബിഎഡ് പൂര്‍ത്തിയാക്കി. 

News, Kerala, State, Kochi, Death, Book, Hospital, Prof M Y Yohannan Passed Away


മെഡികല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപെ ഡയഗ്‌നോസ്റ്റിക് ചെയര്‍മാനായ  പ്രഫ. എം വൈ യോഹന്നാന്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട. പ്രിന്‍സിപലാണ്. 1964ല്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 33 വര്‍ഷം ഇതേ കോളജില്‍ അധ്യാപകനായി ജോലി ചെയ്തു. 1995ല്‍ പ്രിന്‍സിപലായി നിയമിതനായി. രണ്ട് വര്‍ഷത്തിനുശേഷം വിരമിച്ചു. 

'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസുമുതല്‍ സുവിശേഷപ്രഘോഷണ രംഗത്ത് സജീവമായി. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവ് കൂടിയാണ്.

Keywords: News, Kerala, State, Kochi, Death, Book, Hospital, Prof M Y Yohannan Passed Away

Post a Comment