Follow KVARTHA on Google news Follow Us!
ad

രണ്ടാം പിണറായി സർകാർ രണ്ടും കൽപിച്ച് തന്നെ; കെ റെയിലിനെ പഠിപ്പിക്കാൻ കൈപ്പുസ്തകം വരുന്നു; അച്ചടിക്കുന്നത് 50 ലക്ഷം കോപികൾ; ടെൻഡെർ ക്ഷണിച്ച് പരസ്യം

Prints 50 lakh copies of Handbook about K Rail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 12.01.2021) ഏറെ വിവാദമായ കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപി അച്ചടിക്കുന്നതിന് സര്‍കാര്‍ ടെൻഡെർ വിളിച്ചു. ആധുനിക സൗകര്യങ്ങളുള്ള അച്ചടിസ്ഥാപനങ്ങളില്‍ നി്ന്ന് ഇ ടെൻഡെറാണ് ക്ഷണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച പത്രങ്ങളില്‍ പരസ്യവും പ്രസിദ്ധീകരിച്ചു. കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാനായാണ് കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനകം തന്നെ വിവാദമായ പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കൈപുസ്തകം 50 ലക്ഷം കോപി അച്ചടിക്കുന്നതിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. കാരണം ഇത്രയും കോപി അച്ചടിക്കുന്നതിന് നല്ലൊരു തുകയാകും.

   
Prints 50 lakh copies of Handbook about K Rail, Kerala, Thiruvananthapuram, News, Top-Headlines, Pinarayi vijayan, Government, Book, Controversy, Advertisement, K rail project, Bjp, Congress, Central government.



മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കെ റെയില്‍ പദ്ധതിയുടെ ആശങ്കകളകറ്റണമെന്ന് സീറോമലബാര്‍സഭ സിനഡ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. പദ്ധതി യാതൊരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നാണ് പ്രതിപക്ഷവും മറ്റ് ചില സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെടുന്നത്. പുനരധിവാസത്തിന് ഉള്‍പെടെ 1,383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇത് വലിയ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

1.198 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. വീടുകളുള്‍പെടെ 9,314 കെട്ടിടങ്ങളെ ബാധിക്കും. ഇവര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും. സ്ഥലം ഏറ്റെടുക്കാനായി മാത്രം 13,362 കോടി രൂപ വേണ്ടിവരും. പരിസ്ഥിതി പ്രവര്‍ത്തക മേധാപാട്ക്കറും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും ഇ ശ്രീധരനും പദ്ധതി യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ്. ഇതിനായി കേന്ദ്രസര്‍കരിനെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.

Keywords: Prints 50 lakh copies of Handbook about K Rail, Kerala, Thiruvananthapuram, News, Top-Headlines, Pinarayi vijayan, Government, Book, Controversy, Advertisement, K rail project, Bjp, Congress, Central government.


< !- START disable copy paste -->

Post a Comment