Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; യുപിയില്‍ കോണ്‍ഗ്രസിന്റെ സ്ത്രീശാക്തീകരണ കാംപയിനിന്റെ പ്രധാന മുഖമായിരുന്ന പ്രിയങ്ക മൗര്യ ബിജെപിയിലേക്ക് ചേക്കേറുന്നു

Poster Girl For Priyanka Gandhi's Flagship Campaign May Join BJP#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്റെ 'വനിതാ മുഖ'മായ പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന 'ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും' (ലഡ്കി ഹൂം ലാഡ് സക്തി ഹൂം) എന്ന സ്ത്രീശാക്തീകരണ കാംപയിനിന്റെ പ്രാധാന മുഖമായിരുന്നു പ്രിയങ്ക മൗര്യ.

News, National, India, New Delhi, Congress, Politics, Election, Assembly Election,  Poster Girl For Priyanka Gandhi's Flagship Campaign May Join BJP


തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബിജെപിയിലേക്കുള്ള പ്രവേശനം എന്നാണ് വിവരം. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്നായിരുന്നു പ്രിയങ്ക മൗര്യ ആരോപിക്കുന്നത്. തന്റെ പേരും പ്രശസ്തിയും മാത്രാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തന്റെ 10 ലക്ഷം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിക്കുന്നു.

'മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ടികെറ്റ് ലഭിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്. 'ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും' എന്ന കാംപയിനിനായി എന്റെ മുഖം കോണ്‍ഗ്രസ് ഉപയോഗിച്ചു. സ്ഥാനാര്‍ഥി ടികെറ്റ് ലഭിക്കാന്‍ പണം ആവശ്യപ്പെട്ട് എന്റെ ലാന്‍ഡ്ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് നിരസിച്ചു. എല്ലാ ടാസ്‌കുകളും ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ നോമിനേഷനുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചവയായിരുന്നു. ഒരു മാസം മുമ്പ് പാര്‍ടിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കി' എന്നും മൗര്യ പറഞ്ഞു.

Keywords: News, National, India, New Delhi, Congress, Politics, Election, Assembly Election,  Poster Girl For Priyanka Gandhi's Flagship Campaign May Join BJP

Post a Comment