Follow KVARTHA on Google news Follow Us!
ad

കളിക്കാന്‍ പോകുമ്പോള്‍ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കും; 13 കാരന്റെ പരാതിയില്‍ 37 കാരിയായ ഭര്‍തൃമതിക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Ernakulam,News,Molestation,Police,Case,Complaint,Kerala,
കൊച്ചി: (www.kvartha.com 24.01.2022) കളിക്കാന്‍ പോകുമ്പോള്‍ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കും എന്ന 13 കാരന്റെ പരാതിയില്‍ 37 കാരിയായ ഭര്‍തൃമതിക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് പൊലീസ്.

എറണാകുളം സ്വദേശിനിക്കെതിരെയാണ് 13കാരന്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയുടെ വീട്ടില്‍ കളിക്കാന്‍ പോകുമ്പോള്‍ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ പരാതി.

ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിടുന്നത് ലൈംഗിക പീഡനമാണെന്ന് 13 കാരന്‍ തിരിച്ചറിയുന്നത്. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ആണ്‍കുട്ടിയില്‍ നിന്ന് വീട്ടമ്മ പണം അപഹരിച്ചതായും പരാതിയുണ്ട്. എന്നാല്‍ പരാതി നല്‍കിയെങ്കിലും യുവതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. യുവതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും റിപോര്‍ടുകള്‍ ഉണ്ട്.


Police have filed a pocso case against woman, Ernakulam, News, Molestation, Police, Case, Complaint, Kerala.

Keywords: Police have filed a pocso case against woman, Ernakulam, News, Molestation, Police, Case, Complaint, Kerala.

Post a Comment