പത്തനംതിട്ട: (www.kvartha.com 18.01.2022) പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപോയ പോക്സോ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയതായി പൊലീസ്. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് തിങ്കളാഴ്ച രാത്രി ചാടിപ്പോയത്. പ്രതിയെ രാത്രി 12 മണിയോടെ തന്നെ പൊടിയാടിയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിയത്. 15 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിനിടയില്‍ ഇതു രണ്ടാം തവണയാണ് ലോകപില്ലാത്ത സ്റ്റേഷനില്‍നിന്ന് പ്രതി രക്ഷപ്പെടുന്നത്. മൂന്നാഴ്ച മുമ്പ് വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടിരുന്നു.