ക്രികെറ്റ് കളിക്കിടെ എം എല്‍ എയെ എറിഞ്ഞുവീഴ്ത്തി സഹകളിക്കാരന്‍; വീഡിയോ പങ്കുവച്ച് അഡ്വ. പിവി ശ്രീനിജന്‍

എറണാകുളം: (www.kvartha.com 15.01.2022) ക്രികെറ്റ് കളിക്കിടെ എം എല്‍ എയെ എറിഞ്ഞുവീഴ്ത്തി സഹകളിക്കാരന്‍. ഇതിന്റെ വീഡിയോ പങ്കുവച്ച് അഡ്വ. പിവി ശ്രീനിജന്‍. പിണര്‍മുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇര്‍ഷാദുല്‍ ഇബാദ് മദ്രസ ഗ്രൗന്‍ഡിന്റെ ഉദ്ഘാടനവേളയിലാണ് സംഭവം. ക്രികെറ്റ് കളിക്കിടെ സഹതാരം എറിഞ്ഞ പന്ത് അടിച്ച് മാറ്റിയെങ്കിലും എംഎല്‍എ നിലതെറ്റി താഴെ വീഴുകയായിരുന്നു.

Playing cricket video shared by PV Sreenijan MLA, Ernakulam, News, Inauguration, Video, Cricket, Kerala

വീഡിയോ പങ്കുവച്ചശേഷം എം എല്‍ എ കുറിച്ചത് ഇങ്ങനെ:

പണ്ട് ക്രികെറ്റ് കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, പുതിയ തലമുറയുടെ 'സ്പീഡ് റീഡ് ' ചെയ്യുന്നതില്‍ അല്പം പിശക് പറ്റി. പ്രത്യേകിച്ച് ഹാഡ് ബോള്‍ കളിച്ചപ്പോള്‍. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ് വീഡിയോ പങ്കുവെച്ച് എംഎല്‍എ ഫേസ്ബുക് കുറിപ്പില്‍ പറയുന്നത്.

പിണര്‍മുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇര്‍ഷാദുല്‍ ഇബാദ് മദ്രസ ഗ്രൗന്‍ഡ് ആ പ്രദേശത്തെ സാധാരണക്കാരായ കുട്ടികള്‍ക്ക് കളിക്കുന്നതിന് മഹല്ല് കമറ്റി സൗജന്യമായാണ് ഭൂമി വിട്ടുകൊടുത്തത്. പുതുതലമുറയിലെ കുട്ടികള്‍ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനും അവരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്ന തരത്തില്‍ മികച്ച രീതിയിലുമാണ് ഗ്രൈന്‍ഡ് ഒരുക്കിയിരിക്കുന്നത്. മഹല്ല് കമറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും എംഎല്‍എ കുറിപ്പില്‍ പറയുന്നു.

'ഓള്‍റൗന്‍ഡെര്‍ സനൂപ്, എംഎല്‍എയ്ക്ക് നിയമസഭയിലേക്ക് പോകാനുള്ളതാണ് കേട്ടോ' എന്ന് കമെന്റേറ്റര്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെയാണ് കിടിലന്‍ ബോളെത്തിയത്. എംഎല്‍എ പന്തടിച്ച് മാറ്റിയെങ്കിലും നില തെറ്റി താഴെ വീഴുകയായിരുന്നു.

  https://fb.watch/ayeJaVliog/

   

 Keywords: Playing cricket video shared by PV Sreenijan MLA, Ernakulam, News, Inauguration, Video, Cricket, Kerala.

Post a Comment

Previous Post Next Post