Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കളുടെ ജീനുകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നെന്ന് പഠനം

Parents' genes influence child's educational success: Study #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com 16.01.2022) മാതാപിതാക്കളുടെ ജീനുകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നെന്ന് പഠനം. പാരമ്പര്യമായി ലഭിച്ചതും അല്ലാത്തതുമായ ജീനുകളെ ആശ്രയിച്ചിരിക്കുന്നുമെന്നും ലൻഡനിലെ യൂനിവേഴ്‌സിറ്റി കോളജിലെ ഒരു സംഘം ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി. 'ദി അമേരികന്‍ ജേനല്‍ ഓഫ് ഹ്യൂമന്‍ ജനറ്റിക്‌സ്' എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Parents' genes influence child's educational success: Study, Washington, News, Top-Headlines, International, Parents, Child, Study, Education, Sscience,  Technology.

ഒരു വ്യക്തിക്ക് പാരമ്പര്യമായി ലഭിക്കുന്ന ജീനുകള്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് സഹായമാകുമെന്ന് പഠനം സ്ഥിരീകരിച്ചു. എന്നാല്‍ പാരമ്പര്യമായി ലഭിച്ചിട്ടില്ലാത്ത ജീനുകള്‍ മാതാപിതാക്കളുടെ വിദ്യാഭ്യാസ നിലവാരം രൂപപ്പെടുത്തുന്നു. പിന്നീട് അവര്‍ മക്കള്‍ക്ക് നല്‍കുന്ന ജീവിതരീതിയും കുടുംബാന്തരീക്ഷവും പാരന്റ് ജീനുകളുടെ സ്വാധീനം അനുസരിച്ചായിരിക്കും.

പാരമ്പര്യമായി ലഭിക്കുന്ന ജീനുകളും മാതാപിതാക്കള്‍ വളരുന്ന അന്തരീക്ഷവും കാരണമാണ് കുട്ടികള്‍ക്ക് മാതാപിതാക്കളോട് സാമ്യമുള്ളത്. അതിനാല്‍ പാരമ്പര്യ ജീനുകളും പാരന്റ് ജീനുകളും നല്‍കുന്ന ഫലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കള്‍ അവരുടെ പകുതി ജീനുകള്‍ കുട്ടികളിലേക്ക് പകരുന്നു. പകുതി ജീനുകള്‍ കൈമാറിയില്ലെങ്കിലും കുട്ടികള്‍ മാതാപിതാക്കളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് തുടരും. ഉദാഹരണത്തിന്, പഠിനത്തില്‍ ഉയര്‍ന്ന താല്‍പര്യമുള്ള മാതാപിതാക്കള്‍ക്ക് അവരുടെ മക്കളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് വായന പോലുള്ളള്‍ വളര്‍ത്തിയെടുക്കും. ഇതിനെ ജനിതക പോഷണം എന്ന് വിളിക്കുന്നു.

ഗവേഷകര്‍ നിരവധി രാജ്യങ്ങളിലെ 12 പഠനങ്ങള്‍ അവലോകനം ചെയ്യുകയും വിശകലനം ചെയ്യുകയും 40,000 മാതാപിതാക്കളുടെയും അവരുടെ കുട്ടികളുടെയും വിദ്യാഭ്യാസ നേട്ടത്തില്‍ ദശലക്ഷക്കണക്കിന് ജനിതക വകഭേദങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ പോളിജെനിക് സ്‌കോറിംഗ് എന്ന രീതി ഉപയോഗിക്കുകയും ചെയ്തു. വിദ്യാഭ്യാസ വിജയത്തില്‍ ജനിതക പാരമ്പര്യത്തിന്റെ പകുതിയോളം സ്വാധീനം ജനിതക പോഷണത്തിന് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

'ജനിതക പോഷണം ഒരു കുട്ടിയുടെ വിദ്യാഭ്യാസ നേട്ടത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് പ്രധാന ഗവേഷകനായ ഡോ. ജീന്‍-ബാപ്റ്റിസ്റ്റ് പിന്‍ഗോള്‍ട് (പ്രൊഫ. സൈകോളജി ആൻഡ് ലാംഗ്വേജ് സയന്‍സസ്) പറഞ്ഞു. അതിന്റെ അനന്തരഫലങ്ങള്‍ പ്രധാനമായും അവരുടെ മാതാപിതാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ നല്‍കുന്ന പരിസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അച്ഛനും അമ്മയ്ക്കും സമാനമായ ജനിതക പോഷണ ഫലങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി, ഒരു കുട്ടിയുടെ പഠനത്തിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും മാതാപിതാക്കള്‍ രണ്ടുപേരും തുല്യ പ്രാധാന്യമുള്ളവരാണെന്ന് നിര്‍ദേശിക്കുന്നു.

'ജീനുകളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എത്ര സങ്കീര്‍ണമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഞങ്ങളുടെ പഠനം ജനിതക രീതികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജനിതകശാസ്ത്രം പോലെ തന്നെ, വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരിസ്ഥിതിയും പ്രാധാന്യമര്‍ഹിക്കുന്നു എന്നതിന് ശക്തമായ തെളിവുകള്‍ ഇത് നല്‍കുന്നു,- പിംഗോള്‍ട് വ്യക്തമാക്കി.

Keywords: Parents' genes influence child's educational success: Study, Washington, News, Top-Headlines, International, Parents, Child, Study, Education, Sscience,  Technology.

< !- START disable copy paste -->

Post a Comment