മുംബൈ- ഗോവ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കോവിഡ്; 2,000 യാത്രക്കാര്‍ കടലില്‍ കുടുങ്ങി

 



ന്യൂഡെല്‍ഹി: (www.kvartha.com 03.01.2022) മുംബൈ -ഗോവ കോര്‍ഡെലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2,000 യാത്രക്കാര്‍ കടലില്‍ കുടുങ്ങി. നിലവില്‍ മുംബൈയില്‍ നിന്ന് വന്ന കപ്പല്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ ഡോക് ചെയ്തിരിക്കുകയാണ്. 

ക്രൂയിസ് കപ്പലിലെ 2,000 യാത്രക്കാരെയും ആരോഗ്യ അധികൃതര്‍ പരിശോധിച്ചു വരുന്നു. ഈ യാത്രക്കാര്‍ അവരുടെ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപോര്‍ട് ചെയ്തു. പരിശോധനാ ഫലം വരുന്നതുവരെ എല്ലാ യാത്രക്കാരോടും ക്രൂയിസ് കപ്പലില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മുംബൈ- ഗോവ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കോവിഡ്; 2,000 യാത്രക്കാര്‍ കടലില്‍ കുടുങ്ങി


വാസ്‌കോ ആസ്ഥാനമായുള്ള സാല്‍ഗോങ്കര്‍ മെഡികല്‍ റിസര്‍ച് സെന്റര്‍ (എസ് എം ആര്‍ സി) ഹോസ്പിറ്റല്‍ വഴിയാണ് കപ്പലില്‍ ഉളളവര്‍ പരിശോധന നടത്തുന്നത്. എല്ലാ യാത്രക്കാരും ക്രൂയിസ് കപ്പലിന്റെ ഓപറേറ്റര്‍മാരും കോവിഡ് - 19 പരിശോധന നടത്തണമെന്ന് അധികൃതയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, രോഗബാധിതനായി കപ്പലില്‍ ഉണ്ടായിരുന്ന ക്രൂ അംഗം ഐസൊലേഷനില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ കോവിഡ് റാപിഡ് ആന്റിജെന്‍ പരിശോധനയിലാണ് വ്യക്തിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Keywords:  News, National, India, New Delhi, Ship, Passengers, COVID-19,Trending, Health, Health and Fitness, Over 2,000 passengers stuck on Mumbai-Goa cruise after crew tests Covid positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia