Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20ലധികം എംഎല്‍എമാര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍

Over 10 Ministers, 20 MLAs In Maharashtra Test Positive#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 01.01.2022) മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20ലധികം എം എല്‍ എമാര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കോവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താകൂര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. താനുമായി സമ്പര്‍കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്റെറിലൂടെ ആവശ്യപ്പെട്ടിരുന്നു. 

'ഞങ്ങള്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20 എം എല്‍ എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുവത്സരാഘോഷങ്ങളുടെയും ജന്മദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ഭാഗമാകണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ഒമിക്രോണ്‍ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.' പവാര്‍ പറഞ്ഞു.

News, National, India, Mumbai, Ministers, MLA, COVID-19, Trending, Health, Health and Fitness, Over 10 Ministers, 20 MLAs In Maharashtra Test Positive

മഹാരാഷ്ട്രയില്‍ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലേദിവസത്തെ പുതിയ കോവിഡ് കേസുകളില്‍നിന്ന് 50 ശതമാനത്തിലേറെ വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (454) റിപോര്‍ട് ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. 351 ഒമിക്രോണ്‍ കേസുകളുള്ള ഡെല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.

Keywords: News, National, India, Mumbai, Ministers, MLA, COVID-19, Trending, Health, Health and Fitness, Over 10 Ministers, 20 MLAs In Maharashtra Test Positive

Post a Comment