SWISS-TOWER 24/07/2023

വര്‍കേഴ്‌സ് പാര്‍ടിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ജോങ് ഉന്‍ സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിക്കുന്നു; ആണവായുധങ്ങളെക്കുറിച്ചുള്ള പതിവ് വീരവാദത്തിന് പകരം ഭക്ഷ്യസുരക്ഷയെ കുറിച്ച് സംസാരം; ചര്‍ചയായി പുതിയ രൂപമാറ്റം

 


ADVERTISEMENT


സോള്‍: (www.kvartha.com 02.01.2022) ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കെട്ടിലും മട്ടിലും അടിമുടി മാറിയെന്ന് റിപോര്‍ടുകള്‍. വര്‍കേഴ്സ് പാര്‍ടി ഓഫ് കൊറിയയുടെ എട്ടാമത് സെന്‍ട്രല്‍ കമിറ്റിയുടെ നാലാമത് സമ്പൂര്‍ണസമ്മേളനത്തില്‍ പങ്കെടുത്ത മെലിഞ്ഞ കിം ജോങ് ഉന്‍ സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിക്കുകയാണ്. തിരിച്ചറിയാന്‍ കഴിയാത്ത വിധം ദേഹം മെലിഞ്ഞു. ചിന്തകള്‍ കനത്തു എന്നാണ് സൂചന. 
Aster mims 04/11/2022

ഏതാനും മാസം മുന്‍പുവരെ അമിത ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടിയിരുന്ന കിമിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലും പ്രസംഗങ്ങളിലുമാണ് ഞെട്ടിക്കുന്ന മാറ്റങ്ങള്‍. കൊറിയ വര്‍കേഴ്‌സ് പാര്‍ടി സെന്‍ട്രല്‍ കമിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവു വീരവാദത്തിന് പകരം ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ് വാചാലനായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ഈ മാസമാദ്യം ബന്ധുവിന്റെ മരണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുവേദിയായിരുന്നു ഇത്. 

വര്‍കേഴ്‌സ് പാര്‍ടിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ജോങ് ഉന്‍ സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിക്കുന്നു; ആണവായുധങ്ങളെക്കുറിച്ചുള്ള പതിവ് വീരവാദത്തിന് പകരം ഭക്ഷ്യസുരക്ഷയെ കുറിച്ച് സംസാരം; ചര്‍ചയായി പുതിയ രൂപമാറ്റം



കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയന്‍ നേതാവ് കുറഞ്ഞത് 20 കിലോഗ്രാം (44 പൗണ്ട്) എങ്കിലും കുറഞ്ഞ് കാണുമെന്നും ഇതെങ്ങനെ സംഭവിച്ചു എന്നുമെല്ലാം വലിയ ചര്‍ച്ച തന്നെ നടന്നിരുന്നു. കിമിന്റെ, അമിതഭാരവും, പുകവലിയുമെല്ലാം വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിഷയമായിരുന്നു. 

പ്യോങ് യാങ്ങിലെ സ്വേച്ഛാധിപത്യപരവും രഹസ്യവുമായ ഭരണത്തെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ച് അറിയുന്നതിനായി തന്നെ അദ്ദേഹത്തിന്റെ പൊതുരംഗത്തുള്ള പ്രത്യക്ഷപ്പെടലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പലതരം ചര്‍ചകളുമുണ്ട്. 

അതേസമയം, കൊറിയയില്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് എന്നാണ് റിപോര്‍ടുകള്‍. എങ്കിലും, രാത്രിയില്‍ ഒന്നിലധികം കുപ്പി വൈന്‍ കുടിക്കാനും സ്വിസ് ചീസ്, കാവിയാര്‍, കൊഞ്ച് എന്നിവയെല്ലാമടങ്ങിയ ഭക്ഷണം കഴിക്കാനും കിം ഇഷ്ടപ്പെടുന്നു എന്നും പറയുന്നു. ഈ വര്‍ഷം മാത്രം ഉത്തര കൊറിയയില്‍ 860,000 ടണ്‍ ഭക്ഷണത്തിന്റെ കുറവുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ കണക്കാക്കുന്നുണ്ട്. 

2025 -ല്‍ രാജ്യം ചൈനയുമായുള്ള അതിര്‍ത്തി വീണ്ടും തുറക്കുന്നതുവരെ കുറച്ച് ഭക്ഷണം കഴിക്കണമെന്നാണ് ഒക്ടോബറില്‍ കിം തന്റെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്.

Keywords:  News, World, International, Korea, Kim Jong Il, Food, Food/Diet, Social Media, North Korean Leader Kim Jong-un Is Back In The News For His Slim Figure & Looks Almost Unrecognizable
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia