Follow KVARTHA on Google news Follow Us!
ad

'കോവിഡിന്റെ ശാസ്ത്ര പരീക്ഷണങ്ങളെല്ലാം നിഗമനങ്ങള്‍'; അരലക്ഷം മുടക്കി ആന്റിബോഡി ഇന്‍ജെക്ട് ചെയ്തിട്ടും ഭാര്യ വീണ്ടും പോസിറ്റീവായെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

N.K Premachandran MP says his wife tests positive again, despite injecting antibodies at a cost of 50 Thousand, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത
തിരുവനന്തപുരം: (www.kvartha.com 23.01.2022) കൊല്ലത്തുനിന്നുള്ള ലോക്സഭാംഗമായ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കും ഭാര്യക്കും മകനും രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഡോ. ഗീത, മകന്‍ കാര്‍തിക് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് ഭാര്യയും പോസിറ്റീവാണെന്ന് അറിഞ്ഞത്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്.
                               
News, Kerala, Thiruvananthapuram, Top-Headlines, MP, COVID-19, Vaccine, Hospital, Antibodies, N.K Premachandran MP, N.K Premachandran MP says his wife tests positive again, despite injecting antibodies at a cost of 50 Thousand.

ഭാര്യക്ക് വീണ്ടും കോവിഡ് ബാധിച്ചത് രസകരമാണെന്ന് എംപി പറഞ്ഞു. ഒരു മാസം മുന്‍പാണു ഭാര്യ നെഗറ്റീവായത്. പിന്നാലെ ആന്റിബോഡി കുത്തിവയ്പ് എടുത്തിരുന്നു. എന്നിട്ടും കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും വൈറസ് ബാധിച്ചു. അതിനാല്‍ വൈറസിന്റെ രീതി തിരിച്ചറിയാനാകുമോ എന്നാണ് എം പി ചോദിക്കുന്നത്.

രണ്ട് ഡോസ് വാക്സീന്‍ ഭാര്യ അടക്കം എല്ലാവരുമെടുത്തു. ആദ്യം കോവിഡ് വന്നശേഷം 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇന്‍ജെക്ട് ചെയ്തു. എന്നിട്ടും ഭാര്യക്ക് ഒരുമാസത്തിനു ശേഷം കോവിഡ് വന്നു. അതിനാല്‍ ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങള്‍ മാത്രമാണെന്നും എംപി പറയുന്നു.

ചുമയും ജലദോഷവും തൊണ്ട വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോള്‍ സാരമായിരുന്നു. ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ആദ്യ തരംഗത്തില്‍ തനിക്കും രോഗം വന്നിരുന്നെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു.


Keywords: News, Kerala, Thiruvananthapuram, Top-Headlines, MP, COVID-19, Vaccine, Hospital, Antibodies, N.K Premachandran MP, N.K Premachandran MP says his wife tests positive again, despite injecting antibodies at a cost of 50 Thousand.
< !- START disable copy paste -->

Post a Comment