ആലപ്പുഴ: (www.kvartha.com 12.01.2021) വിവാഹ ദിനത്തിൽ വധൂവരന്മാർ ആഡംബര കാറുകളിൽ വരുന്നതും പോകുന്നതുമാണ് സാധാരണയെങ്കിൽ തികച്ചും വ്യത്യസ്തമായ രീതി തെരഞ്ഞെടുത്ത ദമ്പതികൾക്ക് പണി കിട്ടി. അടുത്തിടെ ആലപ്പുഴയിലെ കറ്റാനത്തെ നവദമ്പതികൾ വിവാഹ വേദിയിൽ നിന്ന് അലങ്കരിച്ച ആംബുലൻസിൽ ബീകൻ ലൈറ്റുകളും സൈറണും ഓണാക്കി ഉച്ചത്തിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
ഈ ആംബുലൻസ് യാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മോടോർ വാഹന വകുപ്പ് ചൊവ്വാഴ്ച വാഹനം കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലൈസൻസും പെർമിറ്റും റദ്ദാക്കുന്നതിന് ഡ്രൈവർക്കും ഉടമയ്ക്കും നോടീസ് നൽകിയിട്ടുണ്ടെന്നും റീജ്യനൽ ട്രാൻസ്‌പോർട് ഓഫീസർ സജി പ്രസാദ് ജി എസ് പറഞ്ഞു.
ജനുവരി ഒമ്പതിനാണ് സംഭവം. ആംബുലൻസ് ഡ്രൈവറായ വരൻ വാഹനം വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നാണ് വിവരം. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവേഴ്‌സ് യൂനിയൻ നേരത്തെ പരാതി നൽകിയിരുന്നു. ഗതാഗത കമീഷനർ എം ആർ അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് വാഹനം പിടികൂടിയത്.

Post a Comment