പനാമ കാട്ടില്‍ നിന്ന് പുതിയ ഇനം മഴത്തവളയെ കണ്ടെത്തി; കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ പേരും നല്‍കി
Jan 14, 2022, 16:37 IST
പനാമ സിറ്റി: (www.kvartha.com 14.01.2022) പനാമ കാട്ടില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം മഴത്തവളയ്ക്ക് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ പേര് നല്‍കി. ഗ്രേറ്റ തുന്‍ബെര്‍ഗ് റെയിന്‍ഫ്രോഗ് (Greta Thunberg Rainfrog - Pristimantis gretathunbergae) എന്നാണ് മഴത്തവളയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
കിഴക്കന്‍ പനാമയിലെ ഒരു 'ആകാശ ദ്വീപില്‍' സെറോ ചുകാന്റി റിസര്‍വിലെ (Cerro Chucantí reserve) ക്ലൗഡ് ഫോറെസ്റ്റിലാണ് ഗ്രേറ്റ തുന്‍ബെര്‍ഗ് റെയിന്‍ഫ്രോഗിനെ കണ്ടെത്തിയത്. വനനശീകരണം മൂലം ഗ്രേറ്റ തുന്‍ബെര്‍ഗ് റെയിന്‍ഫ്രോഗിന്റെ ആവാസവ്യവസ്ഥ അപകടത്തിലാണെന്ന് ഗവേഷകര്‍ പറയുന്നു.
ആബേല്‍ ബാറ്റിസ്റ്റയുടെ നേതൃത്വത്തില്‍ നടന്ന ഒരു പര്യവേഷണത്തിലാണ് വ്യത്യസ്തമായ വലിയ കറുത്ത കണ്ണുകളോടുകൂടിയ ചെറിയ, കടും നിറമുള്ള തവളയെ കണ്ടെത്തിയത്. കൂടാതെ മധ്യ അമേരികന്‍ മഴത്തവളയുമായും ഈ തവളയുടെ കണ്ണുകള്‍ക്ക് സാമ്യമുണ്ട്.
പുതുതായി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ചില ജീവജാലങ്ങളുടെ പേരിടല്‍ അവകാശം റെയിന്‍ ഫോറെസ്റ്റ് ട്രസ്റ്റ്, തങ്ങളുടെ 30-ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ലേലം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ലേലം ഏറ്റയാളാണ് മഴത്തവളയ്ക്ക് തുന്‍ബെര്‍ഗിന്റെ പേര് നല്‍കിയത്. ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ പേര് മഴത്തവളയ്ക്ക് ഇടുന്നതില്‍ അഗാധമായി ബഹുമാനിക്കുന്നുവെന്ന് റെയിന്‍ ഫോറെസ്റ്റ് ട്രസ്റ്റ് സിഇഒ ജെയിംസ് ഡച് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
10 വര്‍ഷത്തിന് മേലെയായി ബാറ്റിസ്റ്റയും മെബര്‍ടും പനാമയില്‍ ജോലി ചെയ്യുകയാണ്. ഇതിനിടെ അവര്‍ 12 -ഓളം പുതിയ സ്പീഷീസുകള്‍ കണ്ടെത്തുകയും എട്ട് ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.