Follow KVARTHA on Google news Follow Us!
ad

പുതിയ വൈറസ് 'നിയോകോവ്'; മൂന്നില്‍ ഒരാള്‍ക്ക് മരണം സംഭവിക്കാം; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

NeoCov: Wuhan Scientists Warn of New Coronavirus Strain With High Death, Infection Rate#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെയ്ജിങ്: (www.kvartha.com 28.01.2022) ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസായ 'നിയോകോവ്'നെക്കുറിച്ച് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. 'നിയോകോവ്' അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അതിവ്യാപന ശേഷിയുള്ളതും 1000ങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ്  വാര്‍ത്ത പുറത്തുവിട്ടത്.

സ്പുട്നികിന്റെ റിപോര്‍ട് പ്രകാരം 'നിയോകോവ്' പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപോര്‍ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇത് കാരണമാകുമെന്നും റിപോര്‍ടില്‍ പറയുന്നു. 

നിലവില്‍ ദക്ഷിണാഫ്രികയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അകാഡെമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

News, World, International, Beijing, China, Corona, COVID-19, Virus, Warning, NeoCov: Wuhan Scientists Warn of New Coronavirus Strain With High Death, Infection Rate


അതിനാല്‍ ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇത് മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാല്‍ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ വാക്‌സിന്‍ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

ഇതിനുപുറമെ നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവയുടെ മരണനിരക്കും രോഗ വ്യാപന നിറയ്ക്കും സാര്‍സ് കോവ്- 2 നെ സംബന്ധിച്ച് വളരെ ഉയരെയായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Keywords: News, World, International, Beijing, China, Corona, COVID-19, Virus, Warning, NeoCov: Wuhan Scientists Warn of New Coronavirus Strain With High Death, Infection Rate

Post a Comment