Follow KVARTHA on Google news Follow Us!
ad

സൽമാൻ ഖാന്റെ ഫാം ഹൗസിൽ സിനിമാ താരങ്ങളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് അയൽവാസിയുടെ ആരോപണം; പ്രതികരിച്ച് താരം; എന്തിനാണ് മതം അതിലേക്ക് വലിച്ചിഴക്കുന്നതെന്ന് ചോദ്യം

Neighbour alleges that Salman Khan has buried corpses of actors in his farm house, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 23.01.2022) ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വിവാദ ആരോപണവുമായി അയൽവാസിയായ കേതൻ കക്കാട് രംഗത്ത് വന്നതിന് പിന്നാലെ താരം കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടകേസിൽ വാദം തുടരുന്നു.
                                 
News, National, Mumbai, Salman Khan, Bollywood, Actor, House, Controversy, Case, Maharashtra, Neighbour alleges that Salman Khan has buried corpses of actors in his farm house.

സൽമാൻ ഖാൻ തന്റെ ഫാം ഹൗസിൽ സിനിമാ താരങ്ങളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതായി കേതൻ ആരോപിച്ചിരുന്നു. താരത്തിനെതിരെ കുട്ടിക്കടത്ത് ആരോപണവും ഇയാൾ ഉന്നയിച്ചിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കേതൻ കക്കാടിന്റെ ആരോപണങ്ങൾ. കേസിലെ എതിർകക്ഷിയെ അപകീർത്തികരമായ പ്രസ്‌താവനകളിൽ നിന്ന് വിലക്കണമെന്ന സൽമാൻ ഖാന്‍റെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പൻവേലിലാണ് സൽമാൻ ഖാന്റെ ഫാം ഹൗസുള്ളത്. കേതൻ കക്കാടിന് ഫാം ഹൗസിനോട് ചേർന്ന് കുറച്ച് ഭൂമിയുണ്ട്. സൽമാൻ ഖാന്റെ ഫാം ഹൗസിനോട് ചേർന്ന് കൂടുതൽ ഭൂമി വാങ്ങാൻ ആഗ്രഹിച്ച കേതൻ കക്കാട് അത് നടക്കാത്തതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നാണ് താരവുമായി അടുപ്പമുള്ളവർ പറയുന്നത്.

കേതൻ കക്കാട് ഉന്നയിച്ച ആരോപണങ്ങൾ തന്റെ സത്പേരിനെ ബാധിക്കുന്നതാണെന്ന് കാണിച്ചാണ് സൽമാൻ ഖാൻ മുംബൈ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ ദിവസം കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോൾ കേതൻ കക്കാട് സൽമാന്റെ മതത്തെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്നായിരുന്നു സൽമാന്റെ അഭിഭാഷകൻ പ്രദീപ് ഗാന്ധിയുടെ വാദം.

'കേതൻ കക്കാട് ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല... എന്റെ സത്പേരിന് കളങ്കം വരുത്താൻ വേണ്ടി മാത്രമാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു സ്വത്ത് തർക്കത്തിൽ, നിങ്ങൾ എന്തിനാണ് എന്റെ വ്യക്തിപരമായ പ്രശസ്തി കളങ്കപ്പെടുത്തുന്നത്, എന്തിനാണ് എന്റെ മതം അതിലേക്ക് വലിച്ചിഴക്കുന്നത്, എന്റെ അമ്മ ഹിന്ദു ആണ്, എന്റെ അച്ഛൻ മുസ്ലീമാണ്, എന്റെ സഹോദരങ്ങൾ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിച്ചവരാണ്. ഞങ്ങൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു'. അഭിഭാഷകൻ മുഖേന സൽമാൻ ഖാൻ കോടതിയിൽ വ്യക്തമാക്കി.

ആദ്യം കേസ് യുട്യൂബ്, ഗൂഗ്ൾ, ഫേസ്ബുക്, ട്വിറ്റെർ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കേതൻ കക്കാടിന്റെ അഭിമുഖത്തിന്റെ വീഡിയോ നീക്കം ചെയ്യണമെന്ന് സൽമാൻ ഖാൻ കോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ കക്ഷിക്ക് മറുപടി നൽകാൻ മതിയായ സമയം നൽകണമെന്ന് കക്കാടിന്റെ അഭിഭാഷകർ വാദിച്ചു. തുടർന്ന് കോടതി അടുത്ത വാദം മാറ്റിവച്ചു.


Keywords: News, National, Mumbai, Salman Khan, Bollywood, Actor, House, Controversy, Case, Maharashtra, Neighbour alleges that Salman Khan has buried corpses of actors in his farm house.
< !- START disable copy paste -->

Post a Comment