ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; നീതി തേടിയുള്ള സമരം വീണ്ടും ശക്തമാവുന്നു; പ്രതിഷേധമുയർത്തി ജന്മനാട്ടിൽ റാലി

 


കാസർകോട്: (www.kvartha.com 02.01.2022) ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള സമരം വീണ്ടും ശക്തമാവുന്നു. പുതുവത്സര ദിനത്തിൽ പുതിയ സമരമുഖം തുറന്ന് ആക്ഷന്‍ കമിറ്റിയും കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തി.

 
ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; നീതി തേടിയുള്ള സമരം വീണ്ടും ശക്തമാവുന്നു; പ്രതിഷേധമുയർത്തി ജന്മനാട്ടിൽ റാലി

  

പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത ഇ കെ വിഭാഗം ഉപാധ്യക്ഷനും മംഗ്ളുറു - കീഴൂര്‍ സംയുക്ത ജമാഅത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15 ന് പുലര്‍ചെ വീടിന് സമീപത്തുള്ള ചെമ്പരിക്ക കടല്‍തീരത്താണ് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോര്‍ചും കരയോടു ചേര്‍ന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ അടുക്കിവച്ച നിലയിലായിരുന്നു. വീട് പുറത്തുനിന്നു താഴിട്ട് പൂട്ടിയിട്ടും ഉണ്ടായിരുന്നു.

ആദ്യം പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും താമസിയാതെ സി ബി ഐയും കേസ് അന്വേഷിച്ചെങ്കിലും
ആത്മഹത്യയെന്ന നിഗമനത്തിലാണ് അവരെത്തിയത്, എന്നാൽ കുടുംബവും മറ്റുള്ളവരും ഈ വാദങ്ങളെ തള്ളുന്നു. പ്രമുഖ പണ്ഡിതനായ ഒരു വ്യക്തി ആത്മഹത്യ ചെയ്യില്ലെന്നും സാഹചര്യ തെളിവുകള്‍ ദുരൂഹത വർധിപ്പിക്കുന്നതും ആണെന്നാണ് വാദം. പലരെയും രക്ഷപ്പെടുത്തുന്നതിന് വേണ്ടി അന്വേഷണ സംഘങ്ങൾ കേസ് വളച്ചൊടിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തിൽ ആക്ഷൻ കമിറ്റി അടക്കം രൂപീകരിച്ച് നിരവധി പ്രക്ഷോഭങ്ങളും നടന്നുവരികയാണ്. നിയമപരമായും ഇവർ മുന്നോട്ട് പോവുന്നുണ്ട്. അതിന്റെ തുടർചയായാണ് ഖാസിയുടെ മരണം 12-ാംവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ചെമ്പരിക്ക കേന്ദ്രീകരിച്ച് സമരപരിപാടികളുടെ പുതിയ ഘട്ടം ആരംഭിക്കുന്നത്.

പുതുവർഷ ദിനത്തിൽ യൂസുഫ് ബാഖവിയുടെ നേതൃത്വത്തിൽ ഖാസിയുടെ ഖബര്‍ സിയാറത്തിന് ശേഷം ആരംഭിച്ച പ്രധിഷേധ റാലിയില്‍ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ശരീഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ഹംസ സി എ, ഖലീല്‍ സി എ, മൊയ്തു ബേര്‍ക്ക, ദാവൂദ് ചെമ്പിരിക്ക, അബ്ദുർ റഹ്‌മാൻ തുരുത്തി, ഹമീദ് എം സി, സഈദ് കോളിയടുക്കം, റിയാസ് പി എം, മജീദ് ഖത്വർ സംസാരിച്ചു. ഇ അബ്ദുല്ല കുഞ്ഞി സ്വാഗതവും ശാഫി സി എ നന്ദിയും പറഞ്ഞു.


Keywords:  Kerala, News, Top-Headlines, Kasaragod, Qazi death, New Year, Strike, Mangalore, Crime Branch, CBI, Family, Suicide, Case, Police, Mysterious death of Qazi C M Abdullah Moulavi; struggle for justice is intensifying again.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia