17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി; 26 കാരനെതിരെ കേസ്
Jan 12, 2022, 17:07 IST
ഭോപാല്‍: (www.kvartha.com 12.01.2022) മധ്യപ്രദേശില്‍ 26 കാരന്‍ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പരാതി. ഭോപാലില്‍ നസീറാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിനെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
സംഭവത്തെ കുറിച്ച് നസീറാബാദ് എസ് എച് ഒ ബി പി സിങ് പറയുന്നത് ഇങ്ങനെ: യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ 11-ാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്. ഈ പരിചയംവച്ച് യുവാവ് തന്നോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
പിന്നീട് കഴിഞ്ഞ ഏപ്രില്‍ 16 ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിടെ അതിന്റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്താനും ലൈംഗികമായി ചൂഷണം ചെയ്യാനും ആരംഭിച്ചു.
ഇതിനിടെ യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക് ചെയ്യുകയും ഭീഷണിക്ക് വഴങ്ങാതെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ 26 കാരന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ ചിലരാണ് വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചത്. ഇതോടെ പിതാവ് പരാതിയുമായി എത്തുകയായിരുന്നു. യുവാവിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഒളിവിലാണ് പ്രതി. ഇയാളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.