Follow KVARTHA on Google news Follow Us!
ad

കോഴിക്കോട്ട് അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Local News,Dead Body,Police,Kerala,
കോഴിക്കോട്: (www.kvartha.com 14.01.2022) കോഴിക്കോട് പുറമേരിയില്‍ അമ്മയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദി ദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ നിന്നും കണ്ടെത്തിയത്.

Mother and Son Found Dead in Kozhikode, Kozhikode, News, Local News, Dead Body, Police, Kerala

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കാണാനിടയായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹവും കണ്ടെത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടെത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Mother and Son Found Dead in Kozhikode, Kozhikode, News, Local News, Dead Body, Police, Kerala.

Post a Comment