സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍കാര്‍ അംഗീകരിച്ചേക്കും; ലക്ഷ്യം മദ്യശാലകളിലെ തിരക്ക് കുറയ്ക്കല്‍
Jan 25, 2022, 20:52 IST
തിരുവനന്തപുരം: (www.kvartha.com 25.01.2022) സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍കാര്‍ അംഗീകരിച്ചേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാര്‍ശ. 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ നല്‍കി.
നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലെറ്റുകളുള്ള സ്ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുള്‍പെടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ ആറ് വിഭാഗം സ്ഥലങ്ങളില്‍ ഔട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയില്‍ അനുകൂലസമീപനമാണ് സര്‍കാരിനുള്ളത്.
കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട് വൈന്‍ പദ്ധതിയും ഐടി പാര്‍കുകളില്‍ പബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. സര്‍കാര്‍ മേഖലയിലാകും ഫ്രൂട് വൈനിന്റെ നിര്‍മാണം. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കും. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.