തൃശൂരില്‍ വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി; 'സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം ബൈകില്‍ പോയതിന് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു'

 


തൃശൂര്‍: (www.kvartha.com 19.01.2022) തൃശൂരില്‍ കോളജ് വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം ബൈകില്‍ പോയതിനാണ് മര്‍ദനമെന്നാണ് പരാതി. തൃശൂര്‍ ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈകില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അമലും സഹപാഠിയും ബൈകില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈകില്‍ നിന്ന് വീണു. എന്നാല്‍ പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദിക്കുകയായിരുന്നു. 

അമല്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെണ്‍കുട്ടിയുമായി ബൈകില്‍ പോയതുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ കല്ല് ഉപയോഗിച്ച് തലക്കടിക്കുന്നതും കാണാം.

മര്‍ദിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ കേസെടുത്തിട്ടുണ്ട്. അമലിനെ മര്‍ദിച്ചവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

തൃശൂരില്‍ വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി; 'സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം ബൈകില്‍ പോയതിന് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു'


Keywords:  Moral policing in Thrissur, Thrissur, News, Local News, Complaint, Police, Case, Attack, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia