പ്രൊഫസറും കൊള്ളസംഘവും വീണ്ടും വരുന്നു; അണിയറയില്‍ കൊറിയന്‍ 'മണി ഹൈസ്റ്റ്' ഒരുങ്ങുന്നു, ടീസെര്‍ പുറത്തുവിട്ടു

 



ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) രണ്ട് വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് വെബ് സീരീസാണ് 'മണി ഹൈസ്റ്റ്'. ഇപ്പോഴിതാ മണി ഹൈസ്റ്റിന്റെ കൊറിയന്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. സീരീസിന്റെ ടീസെര്‍ പുറത്തുവിട്ടു. 

നെറ്റ് ഫ്ലിക്സിലൂടെ തന്നെയാകും സീരീസിന്റെ സ്ട്രീമിങ് നടക്കുക. കൊറിയന്‍ നടന്‍ യൂ ജി തായ് ആണ് പ്രൊഫസര്‍ ആയി എത്തുന്നത്. 

സ്പാനിഷ് വെബ് സീരീസിന്റെ അവസാന എപിസോഡുകള്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. അഞ്ച് എപിസോഡുകളായിരുന്നു അവസാന വോള്യത്തിലും ഉണ്ടായിരുന്നത്. ജീസസ് കോള്‍മ്‌നേര്‍, കോള്‍ഡോ സേറ, അലക്‌സ് റോഡിഗോ എന്നിവരാണ് അഞ്ചാം പാര്‍ടിന്റെ സംവിധായകര്‍.

2017 മെയില്‍ സ്പാനിഷ് ടിവി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് 'ലാ കാസ ദെ പപെല്‍' എന്ന പേരില്‍ മണി ഹൈസ്റ്റ് ആദ്യം സംപ്രേഷണം ചെയ്യുന്നത്. പക്ഷെ പ്രതീക്ഷിച്ച ഓളമൊന്നും ഈ ഷോ അന്ന് സ്പാനിഷ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയില്ല. രണ്ട് ഭാഗങ്ങളായി 15 എപിസോഡുകളിലായി പുറത്തിറങ്ങാനിരുന്ന സീരീസിന്റെ കാണികള്‍ കുത്തനെ കുറയാന്‍ തുടങ്ങി. സീരീസിന്റെ നിര്‍മാതാക്കളും ഈ പരാജയം ഏറ്റു പറഞ്ഞു. 

രണ്ടാം ഭാഗത്തിനുശേഷം പുതിയ ഭാഗം വേണ്ടെന്ന് തീരുമാനത്തിലായിരുന്നു ഇവര്‍. പക്ഷെ അപ്രതീക്ഷിതമായാണ് ഇതിനിടയില്‍ നെറ്റ് ഫ്ലിക്സിന്റെ വരവ്. മണി ഹീസ്റ്റിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ് ഫ്ലിക്സ് സ്വന്തമാക്കി. വലിയ പ്രതീക്ഷയൊന്നും നെറ്റ് ഫ്ലിക്സും ഷോയില്‍ വെച്ചിരുന്നില്ല. അതിനാല്‍ തന്നെ മണി ഹൈസ്റ്റിന്റെ പരസ്യവും നല്‍കിയിരുന്നില്ല. 

യഥാര്‍ഥത്തില്‍ മണി ഹൈസ്റ്റിനെ സ്പാനിഷ് പ്രേക്ഷകരില്‍ നിന്നകറ്റിയത് സീരീസിന്റെ ലാഗ് ആയിരുന്നു. ഇത് മനസിലാക്കിയ നെറ്റ് ഫ്ലിക്സ് ബുദ്ധിപരമായ ഒരു പൊടിക്കൈ ചെയ്തു. 

പ്രൊഫസറും കൊള്ളസംഘവും വീണ്ടും വരുന്നു; അണിയറയില്‍ കൊറിയന്‍ 'മണി ഹൈസ്റ്റ്' ഒരുങ്ങുന്നു, ടീസെര്‍ പുറത്തുവിട്ടു


ആക്ഷനും റെമാന്‍സും സെന്റിമെന്റ്സുമെല്ലാം മാറി മാറി വരുന്ന നീളക്കൂടുതലുള്ള എപിസോഡുകളുടെ നീളം വെട്ടിക്കുറച്ചു. 15 എപിസോഡുകളായിട്ട് സ്പാനിഷ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഇത് 22 എപിസോഡുകളായി ഷോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്തു.

അളന്നു മുറിച്ച് പ്രേക്ഷകരിലെത്തിയതോടെ മണി ഹൈസ്റ്റ് കത്തികയറി. ഓരോ രാജ്യങ്ങളിലായി ഷോ ഹിറ്റാവാന്‍ തുടങ്ങി. ഇതിനിടയില്‍ ലോക് ഡൗണ്‍ ഉള്‍പെടെ വന്നതോടെ ഇന്‍ഡ്യയിലുള്‍പെടെ മണി ഹൈസ്റ്റിന് വന്‍ ജനപ്രീതിയേറി.

 

Keywords:  News, National, India, New Delhi, Entertainment, Social Media, Cinema, Business, Finance, Money Heist Korea first look teaser: The Professor reaches out for his Dali mask, Netflix reveals full cast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia