തിരുവനന്തപുരം: (www.kvartha.com 02.02.2022) പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജിത നടപടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ഉള്‍പെടെയുള്ള വിവിധ കമ്പനികളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പരിശോധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
അരൂര്‍ കാംപസില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രാകിനെ മികച്ച സാങ്കേതിക പരിശീലന സ്ഥാപനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും, അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള, കപ്പലുകളില്‍ ഉപയോഗിക്കുന്ന 'അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫെന്‍സ് സിസ്റ്റം (എ ടി ഡി എസ് )' ആണ് മാരീച്.
ഇത് മൂന്നു വര്‍ഷ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ട ജോലിയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് (BEL) വഴിയാണ് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന് ഈ ഓര്‍ഡെര്‍ ലഭിച്ചത്. മാരീച് ടോഡ് അറെ-യുടെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി, ഒരു റഫെറല്‍ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി എന്‍ പി ഒ എലിനുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിന്റെ നിര്‍മാണത്തിനുള്ള 4.7 കോടി രൂപയുടെ ഓര്‍ഡെറും കെല്‍ട്രോണ്‍ നേടിയിരുന്നു. ആ ഓര്‍ഡെര്‍ ആണ് ഇപ്പോള്‍ പൂര്‍ണമായും തദ്ദേശീയമായി പൂര്‍ത്തീകരിച്ച് കൈമാറിയത്. മാരീച് റഫെറല്‍ സംവിധാനത്തിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡാണ്.
കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെന്‍സ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്‌നല്‍ വിശകലനം, അപഗ്രഥനം എന്നീ മേഖലകളില്‍ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി ആര്‍ ഡി ഒ (എന്‍ പി ഒ എല്‍) യുടെ സാങ്കേതിക പങ്കാളിയായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് പ്രവര്‍ത്തിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
Keywords: Minister P Rajeev says that the government aims to turn Keltron into an electronics hub in the state, Thiruvananthapuram, News, Minister, Technology, Business, Kerala.