Follow KVARTHA on Google news Follow Us!
ad

പിറകിലെ ഭാഗം ഉയര്‍ത്തി ടിപെര്‍ ലോറി ഓടിച്ചു; കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു; നഷ്ടം 10 ലക്ഷം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thrissur,News,Local News,Inauguration,Accident,Police,Probe,CCTV,Kerala,
തൃശൂര്‍: (www.kvartha.com 21.01.2022) പിറകിലെ ഭാഗം ഉയര്‍ത്തി ടിപെര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് അപകടം. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപെര്‍ ലോറി ബകറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോവുകയായിരുന്നു. ഇതോടെ 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു.

Massive Damage in Kuthiran Tunnel;104 lights and cameras broken, Thrissur, News, Local News, Inauguration, Accident, Police, Probe, CCTV, Kerala

പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വം തകര്‍ത്തതാണോ എന്ന കാര്യവും വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപെര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപെര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്യുന്നത് സിസിടിവില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപെറിനായുള്ള തിരച്ചിലും തുടങ്ങിയതായി പൊലീസ് അറിയിച്ചു.

അതേ സമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരികേഡ് വെച്ച് അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Keywords: Massive Damage in Kuthiran Tunnel;104 lights and cameras broken, Thrissur, News, Local News, Inauguration, Accident, Police, Probe, CCTV, Kerala.

Post a Comment