Follow KVARTHA on Google news Follow Us!
ad

മംഗളൂരു – കണ്ണൂർ മെമു സെർവീസിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ജനങ്ങൾ; സ്റ്റേഷനുകളിൽ സ്വീകരണം

Mangalore - Kannur MEMU service has been welcomed by people, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com 26.01.2022) ബുധനാഴ്ച സെർവീസ് ആരംഭിച്ച മംഗളൂരു – കണ്ണൂർ മെമു ട്രെയിനിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ജനങ്ങൾ. ട്രെയിനിന് സ്റ്റോപുള്ള വിവിധ സ്റ്റേഷനുകളിലും സ്വീകരണം നൽകി.
                         
News, Kerala, Karnataka, Kannur, Mangalore, Train,people, Nileshwaram, Kanhangad, Kasaragod, MEMU, Mangalore - Kannur MEMU service has been welcomed by people.

മെയിൻ ലൈൻ ഇലക്ട്രികൽ മൾടിപിൾ യൂണിറ്റ്(മെമു ) കണ്ണൂരിൽ നിന്നുമാണ് ആദ്യ സെർവീസ് നടത്തിയത്. പഴയ മംഗളൂരു പാസെൻജെറിന്റെ അതേ സമയക്രമം പാലിച്ചാണ് മെമു ഓടുന്നത്. റിപബ്ലിക് ദിനമായ ബുധനാഴ്ച അവധിയായതിനാൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു.

മെമു സെർവീസിനായി ചെന്നൈയിലെ റെയിൽവേ കോച് ഫാക്ടറിയിൽ നിന്നാണ് അത്യാധുനിക മെമു റേകുകൾ എത്തിച്ചിരുന്നത്. രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ് പുറപ്പെട്ടത്. നിലവിൽ കണ്ണൂർ –മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നതുപോലെ അൺറിസേർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമുവും സർവീസ് നടത്തുന്നത്.

കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു സർവീസ് തുടങ്ങുന്നത് കൂടുതൽ ട്രെയിനുകൾ മെമു റേകിലേക്കു മാറുന്നതിനു വഴിയൊരുക്കും. പെട്ടന്നുതന്നെ വേഗം കൂട്ടാനും കുറയ്ക്കാനും നിർത്താനും സാധിക്കുമെന്നത് മെമുവിൻ്റെ നേട്ടമാണ്.

സാധാരണ കോചുകളിൽ 105 പേർക്ക് വീതമാണ് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്നത്. 12 കോച്ചുകളിലായി 1260 പേർക്ക് ഇരിക്കാം. പഴയ കോചുകളിൽ വായുസഞ്ചാരം കുറവായതിനാൽ കൂടുതൽപേർക്ക് നിന്നു യാത്ര ചെയ്യാൻ പ്രയാസമായിരുന്നു.

3 ഫേസ് മെമു കോചുകളിൽ ആയിരത്തോളം പേർക്ക് ഇരുന്നും രണ്ടായിരത്തി അറുന്നൂറോളം പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. മൂവായിരത്തി അറുന്നൂറോളം പേർക്ക് സുഖമായി ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിൻ സെർവീസുകൾ കുറവുള്ള കണ്ണൂർ–മംഗളൂരു പാതയിൽ ആശ്വാസമാകും.

കൂടുതൽ സുരക്ഷയും കോചുകളിൽ സിസി ടി വി സംവിധാനം, എൽഇഡി ലൈറ്റുകൾ, മെട്രോ ട്രെയിനുകളിൽ എന്നപോലെ സ്റ്റേഷനുകളുടെ വിവരങ്ങൾ എഴുതിക്കാണിക്കാനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോഡുകൾ, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതൽ സൗകര്യപ്രദമാക്കും.

ട്രെയിനിന് തൃക്കരിപ്പൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.


Keywords: News, Kerala, Karnataka, Kannur, Mangalore, Train,people, Nileshwaram, Kanhangad, Kasaragod, MEMU, Mangalore - Kannur MEMU service has been welcomed by people.
< !- START disable copy paste -->

Post a Comment