/ അഡ്വ. എസ് അബ്ദുൽ നാസർ
(www.kvartha.com 01.01.2022) സ്വർണാഭരണം പരിശുദ്ധി ഉറപ്പാക്കുന്ന ബിഐഎസ് ഹാൾമാർക്ക് ചെയ്തു മാത്രമെ വിൽക്കാനാകൂ എന്ന നിയമം നടപ്പിലാക്കപ്പെട്ടതിന് ശേഷമുള്ള സ്ഥിതിഗതികളെ പറ്റി കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണിത്.
2021 ജനുവരി ഒന്ന് മുതൽ 2021 നവംബർ 25 വരെയുള്ള കാലയളവിൽ ഹാൾമാർക്കിംഗ് രജിസ്ട്രേഷന്റെ എണ്ണം 34,487 ൽ നിന്ന് 1,25,558 ആയി ഉയർന്നപ്പോൾ ബി ഐ എസ് അംഗീകൃത അസൈയിംഗ്, ഹാൾമാർക്കിംഗ് സെന്ററുകളുടെ എണ്ണം 943 ൽ നിന്ന് 976 ആയി ഉയർന്നുവെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ 5.95 കോടി സ്വർണ്ണം, വെള്ളി ആഭരണങ്ങൾ/കലാവസ്തുക്കൾ എന്നിവ ഹാൾമാർക്ക് ചെയ്തിട്ടുണ്ട്.
സ്വർണ്ണാഭരണങ്ങൾ / കലാവസ്തുക്കൾ എന്നിവ നിർബന്ധമായും ഹാൾമാർക്ക് ചെയ്യുന്നതിനുള്ള ഗുണനിലവാര നിയന്ത്രണ ഉത്തരവ് 2021 ജൂൺ 23 നാണ് സർക്കാർ പുറപ്പടുവിച്ചത്. ഇന്ത്യയിലെ 256 ജില്ലകളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കും, അവിടെ കുറഞ്ഞത് ഒരു അസൈയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രമെങ്കിലും ഉണ്ടായിരിക്കും.
നിർബന്ധിത ഹാൾമാർക്കിംഗ് ഓർഡറിന്റെ നടപ്പാക്കൽ കണക്കിലെടുത്ത്, ആറ് അക്ക എച്ച് യു ഐ ഡി (ഹാൾമാർക്കിംഗ് യൂണിക്ക് ഐഡി) അടങ്ങുന്ന പുതിയ ഹാൾമാർക്കിനൊപ്പം എ എച്ച് സി കളിലെ അസൈയിംഗ് ആൻഡ് ഹാൾമാർക്കിംഗ് പ്രവർത്തനങ്ങളുടെ ഓട്ടോമേഷനായി ഒരു പുതിയ ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമാക്കി. ഹാൾമാർക്കിംഗിനായി എച്ച് യു ഐ ഡി അധിഷ്ഠിത സംവിധാനം ആരംഭിച്ചതിനുശേഷം, 2021 നവംബർ 25 വരെ 4.11 കോടി സ്വർണ്ണാഭരണങ്ങൾ/ കലാവസ്തുക്കൾ ഹാൾമാർക്ക് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്.
ഐഎസ് 1417:2016 പ്രകാരം 999 ആൻഡ് 995 ഫൈൻനസ് ഉള്ള സ്വർണ്ണക്കട്ടിയുടെ ഹാൾമാർക്കിംഗ് 2015 ഒക്ടോബറിൽ ആരംഭിച്ചു. ഈ സ്കീമിന് കീഴിൽ, ഇതുവരെ, 44 ലൈസൻസുകൾ റിഫൈനറികൾക്ക് / ഇന്ത്യ ഗവൺമെന്റ് മിന്റുകൾക്ക് സ്വർണ്ണക്കട്ടിയ്ക്കും നാണയത്തിനും വേണ്ടി അനുവദിച്ചിട്ടുണ്ട്.
Keywords: Mandatory hallmarking of gold jewelery after 6 months, Kerala, Alappuzha, Central Government, News, Top-Headlines, Gold, Silver Ornaments, Online, Article, Adv.abdul naser, Mandatory hallmarking of gold jewellery after 6 months.