Follow KVARTHA on Google news Follow Us!
ad

വ്യത്യസ്തനായൊരു മോഷ്ടാവ് ഒടുവിൽ കുടുങ്ങി; 'വിവാഹ ചടങ്ങുകളിൽ അതിഥിയായെത്തി ഫോടോഗ്രാഫർമാരുടെ ക്യാമറകളും ലെൻസുകളും മോഷ്ടിക്കുന്നയാളെ പിടികൂടി; 6 വർഷത്തിനിടെ കവർന്നത് ലക്ഷകണക്കിന് രൂപയുടെ വസ്തുക്കൾ'

Man who stole cameras, lenses at weddings over six-year period arrested, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 31.01.2022) വിവാഹച്ചടങ്ങുകളിൽ അതിഥിയായെത്തി ഫോടോഗ്രാഫർമാരുടെ ക്യാമറകളും ലെൻസുകളും മോഷ്ടിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആറ് വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 25 ലധികം ക്യാമറകൾ ഇയാൾ മോഷ്ടിച്ചതായാണ് വിവരം. തിരുവള്ളൂർ ജില്ലയിലെ ശംസുദ്ദീൻ (51) ആണ് അറസ്റ്റിലായത്. വിവാഹ ചടങ്ങുകളിൽ സംശയം തോന്നാത്ത തരത്തിലാണ് ഇയാൾ പെരുമാറിയിരുന്നതെന്നും മാന്യമായി വസ്ത്രം ധരിച്ച് ഭക്ഷണം കഴിച്ച് എല്ലാവരേയും അതിഥിയായി അഭിവാദ്യം ചെയ്യുകയും ആരും ശ്രദ്ധിക്കാതെ പോകുമ്പോൾ ക്യാമറകളും ലെൻസുകളും മോഷ്ടിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
              
News, National, Tamilnadu, Chennai, Man, Wedding, Arrested, Top-Headlines, Theft, Case, Investigates, Man who stole cameras, lenses at weddings over six-year period arrested.

താനൊരു നാട്ടുകാരനാണെന്ന് വരുത്തിത്തീർക്കാനും റെജിസ്ട്രേഷൻ നമ്പർ വഴി തിരിച്ചറിയുന്നത് ഒഴിവാക്കാനും ശംസുദ്ദീൻ വിവാഹ സ്ഥലത്തേക്കുള്ള യാത്രകൾക്ക് സൈകിൾ ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ക്യാമറകൾ നഷ്ടപ്പെട്ട നിരവധി ഫോടോഗ്രാഫർമാർ വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ഉയർത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈ പൊലീസ് കമീഷനർ ശങ്കർ ജിവാളിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ ഡെപ്യൂടി കമീഷനർ കെ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.


പൊലീസ് പറയുന്നതിങ്ങനെ: അന്വേഷണത്തിനിടെ വില്ലിവാക്കത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഹെഡ് കോൺസ്റ്റബിൾമാരായ ശരവണ കുമാർ, രാജേഷ്, കോൺസ്റ്റബിൾ മഹേശ്വരൻ എന്നിവർ ഒരാൾ സൈകിൾ ചവിട്ടി പോവുന്നത് ശ്രദ്ധിച്ചു. ഞായറാഴ്ച വില്ലിവാക്കത്തെ ഒരു കടയിൽ ചായ കുടിക്കുന്നതിനിടെ സൈകിളിൽ എത്തിയ ആളെ ഇതേ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്തോ പന്തികേട് തോന്നിയ പൊലീസുകാർ ഇയാളെ പിന്തുടരുകയും ഒരു കല്യാണമണ്ഡപത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ തടഞ്ഞുവയ്ക്കുകയും ചെയ്തു. ക്യാമറകൾ ബ്രോകർമാർക്ക് വിറ്റ് പണം മദ്യത്തിനായാണ് ഇയാൾ ചെലവഴിച്ചത്. മൈലാപൂർ, നുങ്കമ്പാക്കം, ആവടി തുടങ്ങിയ പരിസര പ്രദേശങ്ങളിൽ ശംസുദ്ദീൻ സമാനമായ മോഷണങ്ങളിൽ ഏർപെട്ടിരുന്നു. ബർമ ബസാർ പോലുള്ള സ്ഥലങ്ങളിൽ വിൽപന നടത്തിയിരുന്നു'.


Keywords: News, National, Tamilnadu, Chennai, Man, Wedding, Arrested, Top-Headlines, Theft, Case, Investigates, Man who stole cameras, lenses at weddings over six-year period arrested.
< !- START disable copy paste -->

Post a Comment