'കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ തലയറുത്ത് കൊലപ്പെടുത്തി'; അറുത്ത ശിരസുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവതി അറസ്റ്റില്‍

ചിറ്റൂര്‍: (www.kvartha.com 21.01.2022) കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ തലയറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണു സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.  അമ്പത്തിമൂന്നുകാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ വസുന്ധര(50) യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍ നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യവസായിയായ രവിചന്ദറും വസുന്ധരയും 25 വര്‍ഷം മുമ്പാണ് വിവാഹിതരായത്. റെനിഗുണ്ടയിലെ ബഗ്ഗ സ്ട്രീറ്റില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് 20 വയസുള്ള മകനുമുണ്ട്. നല്ലരീതിയില്‍ മുന്നോട്ടുപോയിരുന്ന ഇവരുടെ ജീവിതത്തില്‍ അടുത്തിടെയാണ് അസ്വാരസ്യങ്ങള്‍ ഉണ്ടായത്. പലപ്പോഴും വഴക്ക് പതിവായി. വ്യാഴാഴ്ച രാത്രി വൈകി വീട്ടിലെത്തിയ രവിചന്ദറുമായി വസുന്ധര വഴക്കിട്ടു.
Man Found Dead in House; Woman Arrested, News, Local News, Killed, Police, Arrested, Family, National.


വഴക്ക് മൂഛിക്കുകയും പ്രകോപിതയായ വസുന്ധര രവിചന്ദറിനെ കുത്തിക്കൊലപ്പെടുത്തുകയും തല ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ തല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഓടോയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords: Man Found Dead in House; Woman Arrested, News, Local News, Killed, Police, Arrested, Family, National.

Post a Comment

Previous Post Next Post